കുളം വൃത്തിയാക്കുന്നതിനിടെ വിരലിൽ മീൻ കൊത്തി; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുളം വൃത്തിയാക്കുന്നതിനിടെ വിരലിൽ മീൻ കൊത്തി; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 03:59 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തിയുണ്ടായ അണുബാധയെ തുടർന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മീൻ കൊത്തിയ മുറിവിലൂടെ അപകടകാരിയായ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതോടെയാണ് കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്നത്. കോശങ്ങളെ കാർന്നുതിന്നുന്ന പ്രത്യേക തരം ബാക്ടീരിയ ആയിരുന്നു യുവാവിന്റെ ശരീരത്തിൽ പ്രവേശിച്ചത്. കണ്ണൂർ തലശ്ശേരിയിൽ ക്ഷീരകർഷകനായ രജീഷിനാണ് ദുരനുഭവമുണ്ടായത്.

ഒരുമാസം മുൻപ് പരിസരത്തെ കുളം വൃത്തിയാക്കുന്നതിനിടെ രജീഷിന്റെ കൈയിൽ മീൻ കൊത്തിയിരുന്നു. പറമ്പിൽ പച്ചകൃഷി ചെയ്യുന്ന സ്ഥലത്തോട് ചേർന്നുള്ള ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. വിരലിലായിരുന്നു മീൻ കൊത്തിയത്. ഇത് അണുബാധയ്‌ക്ക് കാരണമാവുകയായിരുന്നു. മുഷിയുടെ ചെറിയ പതിപ്പായ കടു എന്ന മീനാണ് കൊത്തിയതെന്ന് രജീഷ് പറയുന്നു.

നല്ല വേദനയും കടച്ചിലും അനുഭവപ്പെട്ടതോടെ അടുത്തുള്ള പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിലെത്തി കുത്തിവെപ്പെടുത്തു. എന്നാൽ പിന്നീട് ആരോ​ഗ്യനില വഷളായി ഇതോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടി. ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന Gas gangrene എന്ന ബാക്ടീരിയ അണുബാധയാണ് യുവാവിനെ ബാധിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വിരലിൽ നിന്ന് കൈപ്പത്തിയിലേക്ക് പടർന്ന അണുബാധ കോശങ്ങളെ കാർന്നുതിന്നാൻ തുടങ്ങിയതിനാൽ കൈപ്പത്തി മുറിച്ചുമാറ്റുകയല്ലാതെ മറ്റ് വഴിയുണ്ടായിരുന്നില്ല. മണ്ണിൽ നിന്നോ വെള്ളത്തിൽ നിന്നോ മീനിന്റെ വായിൽ നിന്നോ ആകാം ബാക്ടീരിയ പ്രവേശിച്ചതെന്ന് ഡോക്ടർ പറഞ്ഞതായി രജീഷ് പ്രതികരിച്ചു. കൈപ്പത്തി നഷ്ടപ്പെട്ടതിനാൽ ക്ഷീരകർഷകനായ യുവാവിന്റെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്.

Tags: pondbacteriaGas gangrene
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies