"നിർത്തിയില്ലെങ്കിൽ, നിങ്ങളുടെ മേൽ നരകം വർഷിക്കും"; ഹൂതികൾക്ക് അവസാന താക്കീതുമായി ട്രംപ്; യെമനിലെ അമേരിക്കൻ വ്യോമാക്രമണത്തിൽ 31 മരണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“നിർത്തിയില്ലെങ്കിൽ, നിങ്ങളുടെ മേൽ നരകം വർഷിക്കും”; ഹൂതികൾക്ക് അവസാന താക്കീതുമായി ട്രംപ്; യെമനിലെ അമേരിക്കൻ വ്യോമാക്രമണത്തിൽ 31 മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2025, 01:08 pm IST
Facebook
Twitter
WhatsAppTelegram

സന: യെമനിലെ ഹൂതി വിമതർക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 31 ആയി. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ചെങ്കടലിൽ യുഎസ് കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയാണ് അമേരിക്കയുടെ വ്യോമാക്രമണം.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരം നടത്തിയ സൈനിക നടപടിയിൽ ഇറാൻ പിന്തുണയോടെ യെമനിൽ പ്രവർത്തിക്കുന്ന ഹൂതികൾ കടുത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഹൂതികൾ അടങ്ങിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഹൂതികളുടെ പ്രധാന പിന്തുണയും സ്രോതസ്സുമായ ഇറാനും ട്രംപ് താക്കീത് നൽകിയിട്ടുണ്ട്. ഹൂതികളെ പിന്തുണയ്‌ക്കുന്ന ഇറാന്റെ നടപടി എത്രയും വേ​ഗം നിർത്തലാക്കണമെന്നാണ് അമേരിക്കയുടെ താക്കീത്. ഇല്ലെങ്കിൽ ഇറാൻ അനുഭവിക്കേണ്ടി വരുമെന്നും അക്കാര്യത്തിൽ അമേരിക്കയുടെ ഇടപെടൽ അത്ര മാന്യമായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു.

എല്ലാ ഹൂതി ഭീകരരോടുമായി പറയുകയാണ്, നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങൾ ഇന്നുമുതൽ ആക്രമണം നിർത്തിക്കോളൂ. ഇല്ലെങ്കിൽ, നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്തവണ്ണം നിങ്ങളിൽ നരകം വർഷിക്കും. – ട്രൂത്ത് സോഷ്യൽ എന്ന പ്ലാറ്റ്ഫോമിൽ ട്രംപ് കുറിച്ചു.

ഡോണൾഡ് ട്രംപ് രണ്ടാമതും അധികാരത്തിലെത്തിയ ജനുവരി 20ന് ശേഷം ഇതാദ്യമായാണ് ഹൂതികൾക്ക് നേരെ വൻ സൈനിക നടപടിയുണ്ടാകുന്നത്. ഹൂതികളെ വിദേശഭീകരസംഘടനയുടെ ​ഗണത്തിൽ അമേരിക്ക ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധമാരംഭിച്ച 2023ന് ശേഷം അമേരിക്കയുടെ യുദ്ധക്കപ്പലുകൾക്കും വ്യാപാരകപ്പലുകൾക്കും നേരെ കടുത്ത ആക്രമണമാണ് ഹൂതികൾ അഴിച്ചുവിട്ടിരുന്നത്. യുദ്ധക്കപ്പലുകൾക്ക് നേരെ 174 തവണയും വ്യാപാര കപ്പലുകൾക്ക് നേരെ 145 തവണയും ആക്രമണം നടന്നു. ഇതിനുള്ള മറുപടിയായിരുന്നു ശനിയാഴ്ച ​അമേരിക്ക നൽകിയത്.

എന്നാൽ അമേരിക്ക ചെയ്തത് യുദ്ധക്കുറ്റമാണെന്ന് ഹൂതികളുടെ പൊളിറ്റിക്കൽ ബ്യൂറോ വിശേഷിപ്പിച്ചു. ഞങ്ങളുടെ യെമനി സായുധ സേന സർവ്വസന്നാഹങ്ങളുമായി സജ്ജമാണെന്നും പ്രത്യാക്രമണം ഉണ്ടാകുമെന്നും അവർ പ്രഖ്യാപിച്ചു.

യെമന്റ് തലസ്ഥാനമായ സനയിലും ഹൂതികളുടെ ശക്തികേന്ദ്രമായ സാദയിലും അൽബൈദ, റാദ എന്നിവിടങ്ങളിലുമാണ് അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നാണ് ഹൂതികളുടെ അവകാശവാദം.

Tags: donald trumpus presidentYemenHouthi RebelsAmerica Attack
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies