'സുരക്ഷ' പ്രശ്നത്തിൽ; ഐപിഎല്ലിൽ കൊൽക്കത്ത-ലഖ്‌നൗ മത്സരം പുനക്രമീകരിച്ചേക്കും, കാരണമിത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സുരക്ഷ’ പ്രശ്നത്തിൽ; ഐപിഎല്ലിൽ കൊൽക്കത്ത-ലഖ്‌നൗ മത്സരം പുനക്രമീകരിച്ചേക്കും, കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 01:00 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിൽ ഏപ്രിൽ 6 ന് നടത്താൻ നിശ്ചയിച്ചിരുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം പുനക്രമീകരിക്കാൻ സാധ്യത. സിറ്റി പൊലീസ് സുരക്ഷാ അനുമതി നൽകാത്തതിനാലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹോം മത്സരം മാറ്റിവെക്കുന്നത്. രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള സുരക്ഷാ പ്രശനങ്ങൾ നിലനിൽക്കുന്നതിനാലാണ് ഐപിഎൽ മത്സരത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നില നിൽക്കുന്നത്.

രാമാനവമി ദിനത്തിൽ പശ്ചിമ ബംഗാളിൽ 20,000 ത്തിലധികം ഘോഷയാത്രകൾ നടക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച സിറ്റി പോലീസുമായി രണ്ട് റൗണ്ട് ചർച്ചകൾ നടത്തിയ ശേഷം, മത്സരത്തിന് അധികാരികൾ “അനുമതി നൽകിയിട്ടില്ല” എന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സിഎബി) പ്രസിഡന്റ് സ്നേഹാശിഷ് ​​ഗാംഗുലി സ്ഥിരീകരിച്ചു.

“മതിയായ സുരക്ഷ നൽകാൻ കഴിയില്ലെന്ന് അവർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പൊലീസ് സംരക്ഷണം ഇല്ലെങ്കിൽ, 65,000 പേരടങ്ങുന്ന കണികളുടെയും കളിക്കാരുടെയും സുരക്ഷാ ഉറപ്പുവരുത്തുക അസാധ്യമാകും,” സ്നേഹാശിഷ് ​​പറഞ്ഞു. കഴിഞ്ഞ സീസണിൽ, രാമനവമി ദിനത്തിലെ സുരക്ഷാ കാരണങ്ങളാൽ കെകെആറും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഐപിഎൽ മത്സരവും പുനഃക്രമീകരിച്ചിരുന്നു.

അതേസമയം 2025 ലെ ഐപിഎൽ സീസണിന് മാർച്ച് 22 ന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന വർണാഭമായ ഉദ്‌ഘാടന ചന്ദഗുകളോടെ തുടക്കമാകും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കെകെആർ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. 5 മിനിറ്റ് നീണ്ടുനിൽക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത ഗായിക ശ്രേയ ഘോഷാലും നടി ദിഷ പടാനിയും സംഗീത നൃത്ത വിരുന്നൊരുക്കും. ഐസിസി ചെയർമാൻ ജയ് ഷായും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.

Tags: kolkata Knight RiderssecurityLucknow Super GiantsIPL matchIPL 2025
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies