IB ഉദ്യോഗസ്ഥയുടെ മരണം; കുടുംബത്തെ കണ്ട് സുരേഷ് ഗോപി; കൃത്യമായ അന്വേഷണം നടക്കുമെന്ന് ഉറപ്പുനൽകി കേന്ദ്രമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

IB ഉദ്യോഗസ്ഥയുടെ മരണം; കുടുംബത്തെ കണ്ട് സുരേഷ് ഗോപി; കൃത്യമായ അന്വേഷണം നടക്കുമെന്ന് ഉറപ്പുനൽകി കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2025, 02:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണം സംബന്ധിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നീക്കുമെന്ന് മേഘയുടെ വീട് സന്ദർശിച്ച ശേഷം സുരേഷ് ഗോപി പറഞ്ഞു.

പത്തനംതിട്ട അതിരുങ്കലിലെ മേഘയുടെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബത്തിന്റെ ആശങ്കകൾ ആരാഞ്ഞു. മേഘയുടെ പിതാവ് മധുസൂദനനുമായി സംസാരിച്ച അദ്ദേഹം അന്വേഷണത്തിന് മുൻകയ്യെടുക്കുമെന്ന് കുടുംബത്തെ അറിയിച്ചു.

പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചുവെന്നാണ് മേഘയുടെ പിതാവ് മധുസൂദനൻ പറയുന്നത്. മേഘയുടെ ആൺസുഹൃത്തായ മലപ്പുറം എടപ്പാൾ സ്വദേശി ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിനെതിരെയാണ് കുടുംബത്തിന്റെ ആരോപണം. കുടുംബം സംശയം ഉന്നയിച്ചയാളെ നിരീക്ഷണത്തിലാക്കാൻ പൊലീസിന് സാധിച്ചില്ലെന്ന് പിതാവ് പറയുന്നു. ഇതുകാരണം യുവാവിന് ഒളിവിൽ പോകാൻ സാഹചര്യം ലഭിച്ചുവെന്നും പിതാവ് ആരോപിച്ചു.

ആരോപണ വിധേയനായ മേഘയുടെ സുഹൃത്ത് സുകാന്ത് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് മേഘയുടെ പിതാവ് ആരോപിച്ചിരുന്നു. മേഘയും സുകാന്തും എറണാകുളത്തും ചെന്നൈയിലും യാത്ര ചെയ്തിട്ടുണ്ടെന്നും, യുപിഐ വഴി നിരവധി തവണ സുകാന്തിന് മേഘ പണം അയച്ചിട്ടുണ്ടെന്നും ബാങ്ക് സ്റ്റേറ്റ്മെന്റിലൂടെ വ്യക്തമായിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പ് മേഘ നടത്തിയത് ദൈർഘമേറിയ ഫോൺ സംഭാഷണം സുകാന്തുമായിട്ടുള്ളതായിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മേഘ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.

Tags: IBpettahMegha Death
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies