മദ്യ ലഹരിയിൽ സംവിധായകൻ ഓടിച്ച കാർ മാർക്കറ്റിലേക്ക് ഇടിച്ച് കയറി; ഒരാൾ മരിച്ചു, കൂടെയുണ്ടായിരുന്ന യുവതി ഓടിരക്ഷപ്പെട്ടു
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യ ലഹരിയിൽ സംവിധായകൻ ഓടിച്ച കാർ മാർക്കറ്റിലേക്ക് ഇടിച്ച് കയറി; ഒരാൾ മരിച്ചു, കൂടെയുണ്ടായിരുന്ന യുവതി ഓടിരക്ഷപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2025, 11:43 am IST
Facebook
Twitter
WhatsAppTelegram

മദ്യ ലഹരിയിൽ സംവിധായകൻ ഓടിച്ച കാർ മാർക്കറ്റിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബംഗാളി സിനിമ-ടെലിവിഷൻ സംവിധായകൻ സിദ്ധാന്ത്ദാസിനെ(35) പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിൽ തിരക്കേറിയ മാർക്കറ്റിലേക്കാണ് വാഹനം ഇടിച്ച് കയറിയത്. കാർ അമിതവേ​ഗതിയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ മൊഴി നൽകി. നാല് കുപ്പി മദ്യം കാറിൽ നിന്ന് കണ്ടെടുത്തു. രണ്ട് യുവതികളും ഈ സമയത്ത് സംവിധായകനൊപ്പം കാറിൽ ഉണ്ടായിരുന്നു.

രാവിലെ ഒൻപത് മണിയോടെ താക്കൂർപുകുർ പ്രദേശത്താണ് അപകടമുണ്ടായത്. ബക്രഹത്തിൽ നിന്ന് ഗരിയഹട്ടിലേക്ക് പോകുകയായിരുന്ന സംവിധായകൻ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. വഴിയോര കച്ചവടക്കാർക്കും കാൽനടയാത്രക്കാർക്കും ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഒടുവിൽ പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടറിൽ ഇടിച്ചാണ് കാർ നിന്നത്..

ഓടിരക്ഷപ്പെടാൻ ശ്രമിച്ച  സിദ്ധാന്ത്ദാസിനെ നാട്ടുകാർ തടഞ്ഞുവെച്ച് കൈകാര്യം ചെയ്തശേഷമാണ് പൊലീസിൽ ഏൽപ്പിച്ചത്. സിദ്ധാന്തിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ കൂടെയുണ്ടായിരുന്ന ഒരു യുവതി ഓടി രക്ഷപ്പെട്ടു. ‌പച്ചക്കറി വ്യാപാരിയായ അമിനൂർ റഹ്മാൻ (63) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരാളുടെ നില അതീവ ​ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.   പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: car accidentFilm director
Share
Tweet
SendShare

More News from this section

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

Latest News

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies