ശരിഅത്ത് അനുസരിച്ചുള്ള വീട്ടിലെ പ്രസവങ്ങൾ; ഒടുവിൽ പ്രതികരിച്ച് മന്ത്രി; അസ്മയുടെ മരണം മനഃപൂർവമായ നരഹത്യയെന്ന് വീണ ജോർജ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശരിഅത്ത് അനുസരിച്ചുള്ള വീട്ടിലെ പ്രസവങ്ങൾ; ഒടുവിൽ പ്രതികരിച്ച് മന്ത്രി; അസ്മയുടെ മരണം മനഃപൂർവമായ നരഹത്യയെന്ന് വീണ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2025, 06:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഒടുവിൽ വീട്ടു പ്രസവത്തിനെതിരെ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്. മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം മനഃപൂർവമായ നരഹത്യയാണെന്ന് മന്ത്രി പറഞ്ഞു. ആശ വർക്കർമാരോട് യുവതി മറഞ്ഞു നിന്നാണ് സംസാരിച്ചത്. അവ​​ബോധമില്ലാത്തത് കൊണ്ടല്ല മറഞ്ഞിരുന്നത്. അവർ ബോധപൂർവ്വം കാര്യങ്ങൾ മറച്ചുവെക്കുകയാണ്. കഴിഞ്ഞ വർഷം 500 ലധികം പ്രസവങ്ങളാണ് വീടുകളിൽ നടന്നത്. ആ വർഷവും ഇതിന്റെ തോതിൽ കുറവ് വന്നിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

ആഴ്ചകൾക്ക് മുമ്പ് കോഴിക്കോട് വീട്ടിൽ പ്രസവിച്ച വനിതകളെ അവാർഡ് നൽകിയ ആദരിച്ച സംഭവം ജനം ടിവി പുറത്ത് കൊണ്ടുവന്നിരുന്നു. അക്വിഷ് എന്ന സംഘടനയാണ് പരിപാടി സംഘടിച്ചത്. വാർത്തയ്‌ക്ക് പിന്നാലെ ജനം ടിവി അക്വിഷിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ ആരോ​ഗ്യ വകുപ്പിനും മന്ത്രിയുടെ ഓഫീസിനും കൈമാറിയിരുന്നു. കൂടാതെ ആരോ​ഗ്യമന്ത്രിയുടെ പ്രതികരണവും തേടിരുന്നു. എന്നാൽ അന്ന് പ്രതികരിക്കാനോ എന്തെങ്കിലും നടപടിയെടുക്കാനോ മന്ത്രി തയ്യാറായിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം നെയ്യാറ്റിൻകരയിലും സമാനരീതിയിൽ യുവതി രക്തം വാർന്ന് മരിച്ചിരുന്നു. കഴിഞ്ഞ ഒൻപത് മാസത്തനിടെ ഒൻപത് കുഞ്ഞുങ്ങളാണ് വിട്ടിലെ പ്രസവത്തിനിടെ മരിച്ചത്. യഥാർത്ഥ കണക്കുകൾ ഇതിൽ കൂടുതൽ വരും.

ശരിഅത്ത് അനുസരിച്ചുള്ള വീട്ടിലെ പ്രസവങ്ങൾ മലപ്പുറത്താണ് ഏറ്റവും അധികം നടക്കുന്നതെന്ന് ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചിരുന്നു. വീടുകളിൽ പ്രസവം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന  സംഘങ്ങളും നവ മാദ്ധ്യമ കൂട്ടായ്നകളും സജീവമാണ്. ​അടുത്തിടെ വീട്ടിൽ പ്രസവിച്ച കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് പറഞ്ഞ് ചാനലുകളിൽ നിറഞ്ഞ നിന്ന ദമ്പതികൾക്ക് വൻ സ്വീകാര്യത ലഭിച്ചതും ഇതിന്റെ  ഭാഗമാണ്.

ഗർഭിണിയാണെന്ന കാര്യം പോലും ആശുപത്രിയെയോ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരയോ അറിയിക്കാതെയാണ്  വീടുകളിൽ പ്രസവം നടത്തിപ്പിക്കുന്നത്. താനൂർ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രധാന പ്രവർത്തനം. സുഖപ്രസവം നടക്കുമെന്ന വിശ്വാസത്തിൽ ‘മറിയംപൂവ്’ എന്ന പൂവും ചിലർ ഉപയോഗിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്നാണ് ഇത് കൊണ്ടുവരുന്നത്. ഗർഭിണിയുടെ കിടക്കയിലോ തലയിണ ക്കടിയിലോ ആണ് ഇത് വെയ്‌ക്കാറുള്ളത്.

നിലവിൽ മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും വാക്സിനേഷനെതിരായ പ്രചാരണം ശക്തമാണ്. അതിന്റെ തുടർച്ചയാണ് ശരിഅത്ത് പ്രസവ പ്രോത്സാഹനവും. വീട്ടിലെ പ്രസവവും മരണവും ആവർത്തിക്കുമ്പോഴും ഇതിനെതിരെ എന്തു നടപടി എടുത്തു എന്ന ചോദ്യത്തിന് ആരോഗ്യ വകുപ്പിന്‍റെ കൈയ്യിൽ പക്ഷെ ഉത്തരമില്ല.

Tags: Health Minister veena Georgeവീട്ടു പ്രസവം
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies