കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്നിക്ക് കോളേജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ജീപ്പിന് പിന്നിലിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബെംഗളൂരുവിൽ നിന്നും ലോഡ് കയറ്റിവന്ന ലോറിയിലേക്ക് ജീപ്പ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇന്റീരിയർ വർക്ക് ചെയ്യുന്ന തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ജീപ്പിന്റെ മുൻവശം പൂർണമായും തകർന്നു.
പൊലീസും ഫയർഫോഴ്‌സും എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചു. ജീപ്പ് യാത്രക്കാർ തൊടുപുഴ സ്വദേശികളാണെന്നാണ് സൂചന. അപകടത്തെത്തുടർന്നുണ്ടായ ഗതാഗത തടസം ചിങ്ങവനം പൊലീസെത്തി നീക്കി.