ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ ആര്‍ബിഐയുടെ 'മാസ്റ്റര്‍സ്‌ട്രോക്ക്'
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ ആര്‍ബിഐയുടെ ‘മാസ്റ്റര്‍സ്‌ട്രോക്ക്’

താരിഫ് യുദ്ധങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഭാരതീയ കേന്ദ്ര ബാങ്കിന്റെ ഇടപെടല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 01:02 pm IST
Facebook
Twitter
WhatsAppTelegram

ദിപിന്‍ ദാമോദരന്‍

ആഗോളതലത്തില്‍ വ്യാപാരയുദ്ധത്തിന്റെ അലയൊലികളടിക്കുമ്പോള്‍ തന്ത്രപരമായ നീക്കമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടത്തിയിരിക്കുന്നത്. ധനനയ സമിതി യോഗത്തിന് ശേഷം ബുധനാഴ്‌ച്ച ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പലിശ നിരക്ക് കുറച്ചതായി പ്രഖ്യാപിച്ചത് സമ്പദ് വ്യവസ്ഥയ്‌ക്കും വിപണിക്കും കരുത്താകും. റിപ്പോ നിരക്കില്‍ .25 ശതമാനമാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ 6.25 ശതമാനത്തില്‍ നിന്ന് ആറ് ശതമാനത്തിലേക്ക് റിപ്പോനിരക്ക് താഴ്ന്നു. രാജ്യത്തെ ബാങ്കുകള്‍ കേന്ദ്ര ബാങ്കായ ആര്‍ബിഐയില്‍ നിന്നും എടുക്കുന്ന വായ്പയുടെ പലിശനിരക്കാണ് റിപ്പോ.

ഫെബ്രുവരിയില്‍ നടന്ന ധനനയയോഗത്തിലും റിപ്പോ നിരക്കില്‍ ആര്‍ബിഐ കുറവ് വരുത്തിയിരുന്നു. 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനത്തിലേക്കായിരുന്നു അന്ന് പലിശനിരക്ക് കുറച്ചത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പലിശനിരക്ക് കുറച്ചിരിക്കുന്നത്.

താരിഫും സാമ്പത്തിക വളര്‍ച്ചയും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള വിപണികള്‍ കടുത്ത സമ്മര്‍ദത്തിലാണ്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് 26 ശതമാനം തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരതം തിരിച്ചേര്‍പ്പെടുത്തിയ താരിഫ് നിരക്ക് ചൈനയെപ്പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. ആഗോള രാഷ്‌ട്രീയ, സാമ്പത്തിക പരിതസ്ഥിതിയില്‍ അതിനെ തന്ത്രപരമായാണ് വിപണി വിദഗ്ധര്‍ കാണുന്നത്. അതേസമയം ട്രംപിന്റെ തീരുവയുദ്ധത്തിന്റെ പരിണിതഫലമായി ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ 20-40 ബേസിസ് പോയിന്റിന്റെ കുറവെങ്കിലുമുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സാമ്പത്തിക വര്‍ഷത്തെ ഭാരതത്തിന്റെ പ്രതീക്ഷിത വളര്‍ച്ചാനിരക്കില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ കുറവ് വരുത്തിയിരുന്നു. 6.3 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായാണ് കുറച്ചത്.

ആര്‍ബിഐ തീരുമാനം ഗുണം ചെയ്യുന്നതെങ്ങനെ?

മാറിവരുന്ന രാഷ്‌ട്രീയ, സാമ്പത്തിക പരിതസ്ഥിതികള്‍ മനസിലാക്കിയാണ് ആര്‍ബിഐ ഫെബ്രുവരിയിലും ഇപ്പോള്‍ ഏപ്രിലിലും റിപ്പോ നിരക്കില്‍ കുറവ് വരുത്തിയിരിക്കുന്നത്. വിപണിയില്‍ കൃത്യമായ ഇടപെടല്‍ നടത്താനുള്ള നിര്‍ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ധനമന്ത്രി നിര്‍മല സീതാരാമനില്‍ നിന്നും കേന്ദ്രബാങ്കിന് ലഭിച്ചിരിക്കുന്നത്. അതാണ് കഴിഞ്ഞ രണ്ട് ധനനയ സമിതി യോഗങ്ങളിലും പ്രതിഫലിച്ചിരിക്കുന്നത്. പലിശനിരക്കിലെ കുറവ് എങ്ങനെയാണ് സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത് എന്ന് നോക്കാം. ഏറ്റവും ലളിതമായി പറഞ്ഞാല്‍ വാണിജ്യബാങ്കുകളുടെ കടമെടുക്കല്‍ ചെലവ് കുറച്ച് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് റിപ്പോനിരക്കിലെ കുറവ് വഴിവെക്കും. ഇത് ഏതെല്ലാം തരത്തില്‍ സാമ്പത്തികരംഗത്തിനെ ചലനാത്മകമാക്കുമെന്ന് നോക്കാം…

ബാങ്കുകളുടെ ചെലവ് കുറയുന്നു: നേരത്തെ പറഞ്ഞ പോലെ വാണിജ്യ ബാങ്കുകള്‍ കേന്ദ്ര ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിന്റെ പലിശനിരക്കാണ് റിപ്പോ. അതിനാല്‍ തന്നെ നിരക്കിലെ ഇടിവ് ബാങ്കുകളുടെ വായ്പാ ചെലവുകള്‍ കുറയ്‌ക്കും.

കുറത്തനിരക്കില്‍ വായ്പ: ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കുമ്പോള്‍ സ്വാഭാവികമായും ഉപഭോക്താക്കള്‍ക്കും കുറഞ്ഞ പലിശയില്‍ വായ്പ ലഭിക്കുന്നു. ഇത് വായ്പാ വളര്‍ച്ചയിലേക്ക് നയിക്കും. ജനങ്ങള്‍ കൂടുതല്‍ വായ്പ എടുക്കുകയും വിപണി ചലനാത്മകമാകുകയും ചെയ്യുന്നു. ഭവന, വാഹന, ബിസിനസ്, വ്യക്തിഗത വായ്പകളിലെല്ലാം ഇതിന്റെ സ്വാധീനമുണ്ടാകും.

ചെലവിടല്‍ കൂടും: ഏതൊരു സമ്പദ് വ്യവസ്ഥയുടെയും കുതിപ്പിന് ഉപഭോക്തൃ ചെലവിടലിലെ വര്‍ധന അനിവാര്യമാണ്. വായ്പയ്‌ക്ക് ചെലവ് കുറയുമ്പോള്‍ ജനങ്ങള്‍ ഹൗസിങ് ലോണ്‍ പോലുള്ള വലിയ വായ്പകളെടുക്കും. സ്വാഭാവികമായും റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പടെയുള്ള അനുബന്ധ മേഖലകള്‍ സജീവമാകാനും വിപണി ചലനാത്മകമാകനും അത് വഴിവെക്കും. വിവിധ മേഖലകളില്‍ ഇത് പ്രകടമാകും.

നിക്ഷേപം കൂടും: ബിസിനസുകള്‍ക്ക് കൂടുതല്‍ വായ്പ എടുക്കാനും കൂടുതല്‍ പദ്ധതികളില്‍ നിക്ഷേപം നടത്താനും സാധിക്കും. ഇത് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാനും കാരണമാകും.

സാമ്പത്തികരംഗത്തിന്റെ സമഗ്ര വളര്‍ച്ച: സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ പണമെത്തുന്നു. ചെലവിടലും നിക്ഷേപവുമെല്ലാം കൂടുന്നതോടെയാണിത്. ഇതോടെ ചരക്ക് സേവനങ്ങളുടെയെല്ലാം ആവശ്യകത കൂടുന്നു. ആവശ്യകത കൂടുന്നതനുസരിച്ച് കൂടുതല്‍ തൊഴിലുകളും വില്‍പ്പനയുമെല്ലാമുണ്ടാകുന്നു. ഇത് സാമ്പത്തികരംഗത്തിന്റെ സമഗ്ര വളര്‍ച്ചയിലേക്ക് നയിക്കുന്നു.

ഓഹരി വിപണി കുതിക്കും: പലിശനിരക്ക് കുറയുന്നതോടെ ബോണ്ടുകള്‍, ഫിക്‌സഡ് ഇന്‍കം പദ്ധതികള്‍ തുടങ്ങിയവയ്‌ക്ക് അത്ര ആകര്‍ഷണമുണ്ടാകില്ല. ഇത് നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് അടുപ്പിക്കും.

Tags: businessRBI
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies