ചെന്നൈ: വിഷു, തമിഴ് പുതുവർഷം, ഈസ്റ്റർ എന്നിവ പ്രമാണിച്ച് ദക്ഷിണ റെയിൽവേ സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 12, ഏപ്രിൽ 19 എന്നീ ദിവസങ്ങളിൽ ചെന്നൈ മുതൽ കൊല്ലം വരെ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും (രാത്രി 11.20 ന് യാത്ര പുറപ്പെടും). ഏപ്രിൽ 13, 20 തീയതികളിൽ (ഞായറാഴ്ചകളിൽ) രാത്രി 07:10ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11:10ന് ചെന്നൈയിൽ എത്തിച്ചേരും. ചെന്നൈയിൽ നിന്ന് പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്ക് വരുന്നവർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന സർവീസാണിത്.
ഏപ്രിൽ 10 നും ഏപ്രിൽ 17 നും മംഗലാപുരം മുതൽ തിരുവനന്തപുരം വരെ സ്പെഷ്യൽ ട്രെയിൻ (വൈകിട്ട് 6.00 ന് യാത്ര പുറപ്പെടും ). ഏപ്രിൽ 11നും ഏപ്രിൽ 18നും തിരുവനന്തപുരം നോർത്ത് മുതൽ മംഗലാപുരം വരെ സ്പെഷ്യൽ ട്രെയിൻ (വൈകിട്ട് 6.40 ന് യാത്ര പുറപ്പെടും). സ്പെഷ്യൽ ട്രെയിനുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.















