തലമാറിയിട്ടും തലവര മാറാത്ത ചെന്നൈ കൈവിട്ട് ആരാധകരും. തുടർച്ചയായ അഞ്ചാം മത്സരത്തിലും നാണംകെട്ടതോടെ വ്യാപക വിമർശനമാണ് മാനേജ്മെന്റിനെതിരെയും ക്യാപ്റ്റനെതിരെയും ഉയരുന്നത്. 4,000 രൂപ മുടക്കി ടിക്കറ്റെടുത്ത് വന്നത് ടി20ലെ ടെസ്റ്റ് കാണാനാണോ എന്നാണ് കലിപ്പിലായ ആരാധകന്റെ ചോദ്യം. മാനേജ്മെന്റും ക്യാപ്റ്റനും താരങ്ങളും എല്ലാം പാഴുകളെന്നാണ് ആരാധകൻ തുറന്നടിക്കുന്നത്.
ചിലർ ടീമിന്റെ ആരാധകരല്ലെന്നും ധോണിയുടെ മാത്രം ആരാധകരാണെന്നം ഇയാൾ പറയുന്നുണ്ട്. കൊൽക്കത്തയ്‌ക്ക് എതിരെയുള്ള മത്സരത്തിൽ ചെന്നൈക്ക് നിശ്ചിത ഓവറിൽ 103 റൺസ് എടുക്കാനെ സാധിച്ചിള്ളു. കെ.കെ.ആർ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. അഞ്ചാം തോൽവി വഴങ്ങിയതോടെ ടൂർണമെന്റിലെ ചെന്നൈയുടെ മുന്നോട്ട് പോക്ക് പ്രതിസന്ധിയിലാണ്.
സ്ഥിരം നായകൻ ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെയാണ് മുൻ നായകനായ ധോണി വീണ്ടും ക്യാപ്റ്റനായി ചുമതലയേറ്റത്. വലിയൊരു മാറ്റം പ്രതീക്ഷിച്ചെത്തിയ ആരാധകർക്കാണ് സ്വന്തം സ്റ്റേഡിയത്തിലെ മത്സരത്തിൽ തലകുനിച്ച് മടങ്ങേണ്ടി വന്നത്.
Bro was on point 👌
Someone mentioned RCB and he cooked them right on their face 🤣🔥 pic.twitter.com/JWqpwCmuCk
— 𝘿 (@Vk18xCr7) April 12, 2025