സന്തോഷിപ്പിച്ചും സങ്കടപ്പെടുത്തിയും എസ്ബിഐ! വായ്പാനിരക്കുകള്‍ കാല്‍ ശതമാനം താഴ്ത്തിയത് ആശ്വാസം; നിക്ഷേപ നിരക്ക് കുറച്ചത് നിരാശ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

സന്തോഷിപ്പിച്ചും സങ്കടപ്പെടുത്തിയും എസ്ബിഐ! വായ്പാനിരക്കുകള്‍ കാല്‍ ശതമാനം താഴ്‌ത്തിയത് ആശ്വാസം; നിക്ഷേപ നിരക്ക് കുറച്ചത് നിരാശ

ഏപ്രില്‍ 15 ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ ബാധകമാവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2025, 01:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: വായ്പകളെടുത്തവര്‍ക്ക് ആശ്വാസമായി വായ്പാ നിരക്കില്‍ 0.25% (25 ബേസിസ് പോയന്റ്) കുറവ് വരുത്തി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. റിസര്‍വ് ബാങ്ക് (ആര്‍ബിഐ) റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇതിന്റെ പ്രയോജനം ഉപഭോക്താക്കളിലേക്ക് കൈമാറിക്കൊണ്ട് എസ്ബിഐയും നിരക്കുകള്‍ താഴ്‌ത്തിയത്.

ഇതോടെ ബാങ്കിന്റെ റിപ്പോ ബന്ധിത പലിശ നിരക്ക് (ആര്‍എല്‍എല്‍ആര്‍) 25 ബേസിസ് പോയന്റ് താഴ്ന്ന് 8.25 ശതമാനത്തിലെത്തി. എക്‌സ്‌റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (ഇബിഎല്‍ആര്‍) 25 ബേസിസ് പോയന്റ് താഴ്‌ത്തി 8.65 ശതമാനത്തിലെത്തിച്ചു. ആര്‍എല്‍എല്‍ആര്‍, ഇബിഎല്‍ആര്‍ എന്നീ രണ്ട് നിരക്കുകളുടെ അടിസ്ഥാനത്തിലാണ് ബാങ്ക് വ്യത്യസ്ത വായ്പകള്‍ നല്‍കുന്നത്. ഏപ്രില്‍ 15 ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ ബാധകമാവും.

ഭവന, വാഹന വായ്പകളെടുത്തവര്‍ക്ക് വലിയ ആശ്വാസമാണ് ആര്‍ബിഐ നടപടി. ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചതിന്റെ പിന്‍ബലത്തില്‍ എസ്ബിഐ ഏതാനും മാസങ്ങള്‍ക്ക് മുന്‍പും പലിശ നിരക്കില്‍ 25 ബേസിസ് പോയന്റിന്റെ കുറവ് വരുത്തിയിരുന്നു. ഇതോടെ ഏതാനും മാസങ്ങള്‍ക്കിടെ ഭവന, വാഹന പലിശാ നിരക്കില്‍ 0.50 ശതമാനം കുറവുണ്ടായി. നിലവിടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനൊപ്പം പുതിയ വായ്പാ ഉപഭോക്താക്കളെ കണ്ടെത്താനും ബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകളുടെ പശ്ചാത്തലത്തില്‍ വളര്‍ച്ച പിന്നോട്ടടിക്കാതിരിക്കാനാണ് ആര്‍ബിഐ റിപ്പോ നിരക്കുകള്‍ താഴ്‌ത്തിയത്.

നിക്ഷേപകര്‍ക്ക് നിരാശ

വായ്പാ ഉപഭോക്താക്കള്‍ സന്തോഷിക്കുമെങ്കിലും എസ്ബിഐയുടെ നിക്ഷേപകര്‍ക്ക് അത്ര സുഖകരമല്ല കാര്യങ്ങള്‍. നിക്ഷേപ നിരക്ക് 10-25 ബേസിസ് പോയന്റ് താഴ്‌ത്തിയതാണ് നിരാശക്ക് കാരണം.

ഇതുപ്രകാരം 3 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്, 1-2 വര്‍ഷത്തെ ടേം ഡെപ്പോസിറ്റില്‍ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് കുറഞ്ഞ് 6.7% ആയി കുറയും. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7% ല്‍ നിന്ന് 6.9% ആയി പലിശ കുറയും.

3 കോടി രൂപയില്‍ കൂടുതലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്, 180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് പലിശ നിരക്ക് 20 ബേസിസ് പോയിന്റ് കുറഞ്ഞ് 6.4% ആയി മാറി. 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെയുള്ളവയ്‌ക്ക് 25 ബേസിസ് പോയിന്റ് കുറഞ്ഞ് 6.5% ആയും മാറി.

അതുപോലെ, 1-2 വര്‍ഷത്തേക്ക്, പുതിയ പലിശ നിരക്ക് 7% ല്‍ നിന്ന് 6.8% ആയും, 2-3 വര്‍ഷത്തേക്ക് 7% ല്‍ നിന്ന് 6.75% ആയും മാറും.

Tags: SBIRBIloanCar Loanrepo ratehousing loan
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies