വെന്റിലേറ്ററിൽ പീഡനം; ഇരയായത് എയർഹോസ്റ്റസ്; നോക്കിനിന്ന് നഴ്സുമാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെന്റിലേറ്ററിൽ പീഡനം; ഇരയായത് എയർഹോസ്റ്റസ്; നോക്കിനിന്ന് നഴ്സുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2025, 11:55 am IST
FacebookTwitterWhatsAppTelegram

ഗുരുഗ്രാം: ആശുപത്രി ജീവനക്കാരിൽ നിന്ന് ലൈം​ഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി എയർഹോസ്റ്റസ്. ​ഗുരു​ഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ആറിനാണ് സംഭവം. 46-കാരിയാണ് പീഡനത്തിന് ഇരയായത്. പരാതിയെ തുടർന്ന് സദർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജോലിയുടെ ഭാ​ഗമായി പരിശീലനത്തിനായി ​ഗുരു​ഗ്രാമിലേക്ക് എത്തിയതായിരുന്നു ബം​ഗാൾ സ്വ​ദേശിനിയായ എയർഹോസ്റ്റസ്. ഇതിനിടെ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ ആരോ​ഗ്യനില കൂടുതൽ വഷളായതോടെ ഭർത്താവ് സ്ഥലത്തെത്തുകയും ഏപ്രിൽ 5ന് ​ഗുരു​ഗ്രാമിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് എയർഹോസ്റ്റസിനെ മാറ്റുകയും ചെയ്തു. ഇവിടെ തീവ്രപരിചരണ വിഭാ​ഗത്തിൽ വെന്റിലേറ്റർ പിന്തുണയോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പീഡനം.

വെന്റിലേറ്ററിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോൾ ആശുപത്രിയിലെ പുരുഷ ജീവനക്കാർ അടുത്തുവരികയും മോശമായി പെരുമാറുകയുമായിരുന്നു. സംസാരിക്കാൻ പോലുമാകാതെ കിടക്കുകയായതിനാൽ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും സമീപത്തുണ്ടായിരുന്ന രണ്ട് നഴ്സുമാർ അതിക്രമം തടഞ്ഞില്ലെന്നും എയർഹോസ്റ്റസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. നേരിട്ട ​ദുരനുഭവത്തെക്കുറിച്ച് ഏപ്രിൽ 13ന് ഡിസ്ചാർജ് വേളയിലാണ് 46-കാരി ഭർത്താവിനോട് വെളിപ്പെടുത്തിയത്. ഉടൻ തന്നെ എമർജൻസി നമ്പറായ 112ൽ വിളിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു കുടുംബം.

പരാതി ലഭിച്ചതിന് പിന്നാലെ ആശുപത്രിയിലെത്തിയ പൊലീസ് കുറ്റകൃത്യം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങളും ഡ്യൂട്ടി ചാർട്ടും പരിശോധിച്ചു. മജിസ്ട്രേറ്റിന് മുൻപിൽ പരാതിക്കാരിയെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. കുറ്റവാളികളെ എത്രയും വേ​ഗം കണ്ടെത്തുമെന്ന് സദർ പൊലീസ് അറിയിച്ചു. അതേസമയം ലൈം​ഗികാതിക്രമം നടന്നതായി അറിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Tags: ventilatorVentilator RapeAir Hostess Raped
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies