കശ്മീർ കഴുത്തിലെ സിര പോലെ; പാകിസ്താനികൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തർ; തീവ്രവാദം പാകിസ്താന് ഭീഷണിയല്ല; വിവാദ പരാമർശവുമായി പാക് കരസേനാ മേധാവി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ കഴുത്തിലെ സിര പോലെ; പാകിസ്താനികൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തർ; തീവ്രവാദം പാകിസ്താന് ഭീഷണിയല്ല; വിവാദ പരാമർശവുമായി പാക് കരസേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2025, 05:22 pm IST
FacebookTwitterWhatsAppTelegram

കറാച്ചി: ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമർശങ്ങളുമായി പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ. കശ്മീർ ഇസ്ലാമാബാദിന്റെ “കഴുത്തിന്റെ സിര”യാണെന്നും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും ആവർത്തിച്ച അസിം മുനീർ 1947 ലെ വിഭജനത്തിന് അടിസ്ഥാനമായ ദ്വിരാഷ്‌ട്ര സിദ്ധാന്തത്തെയും ന്യായീകരിച്ചു. വിദേശത്ത് താമസിക്കുന്ന പാകിസ്താനികളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പാക് കരസേനാ മേധാവിയുടെ വിവാദ പരാമർശം.

വിദേശ പൗരന്മാർ പാകിസ്താന്റെ അംബാസഡർമാരാണെന്നും അവർ ഒരു ഉന്നതമായ പ്രത്യയശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും ഉടമകളാണെന്ന് മറക്കരുതെന്നും കരസേനാ മേധാവി ചടങ്ങിൽ പറഞ്ഞു.
“നിങ്ങൾ തീർച്ചയായും നിങ്ങളുടെ കുട്ടികൾക്ക് പാകിസ്താന്റെ കഥ പറയണം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണെന്ന് നമ്മുടെ പൂർവ്വികർ കരുതിയിരുന്നു. നമ്മുടെ മതങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, ചിന്തകൾ, അഭിലാഷങ്ങൾ എന്നിവ വ്യത്യസ്തമാണ്. ദ്വിരാഷ്‌ട്ര സിദ്ധാന്തത്തിന്റെ അടിത്തറ അതായിരുന്നു.” അസിം മുനീർ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും രണ്ട് രാഷ്‌ട്രങ്ങളാണെന്ന് ജനറൽ മുനീർ തന്റെ വാദത്തിൽ ഊന്നിപ്പറഞ്ഞു. “നമ്മൾ ഒരു രാഷ്‌ട്രമല്ല. അതുകൊണ്ടാണ് നമ്മുടെ പൂർവ്വികർ ഈ രാജ്യം സൃഷ്ടിക്കാൻ പാടുപെട്ടത്. നമ്മുടെ പൂർവ്വികരും നമ്മളും ഈ രാജ്യത്തിന്റെ സൃഷ്ടിക്കായി വളരെയധികം ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങൾക്കറിയാം” ജനറൽ പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങൾ കാരണം പാകിസ്താന് നിക്ഷേപം ലഭിക്കില്ലെന്ന് പലരും ഭയപ്പെടുന്നു. എന്നാൽ 1.3 ദശലക്ഷം വരുന്ന ഇന്ത്യൻ സൈന്യത്തിന് തങ്ങളെ ഭീഷണിപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ തീവ്രവാദികൾക്ക് പാകിസ്താന്റെ സായുധ സേനയെ കീഴ്പ്പെടുത്താൻ കഴിയില്ലെന്നുമായിരുന്നു അസിം മുനീറിന്റെ വീരവാദം.

പ്രസ്താവനകളോട് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്നാൽ പാകിസ്താൻ സൈനിക മേധാവിയുടെ പ്രസ്താവനകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, ഉടൻ തന്നെ ഒരു പ്രതികരണം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

Tags: Pakistanterrorismjammu and kashmirPartitionIndiatwo-nation theory
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies