17 വർഷമായി തന്റെ സാരഥി; ഡ്രൈവർക്ക് വിഷു സമ്മാനമായി മനോഹരമായ ഇരുനില വീട് സമ്മാനിച്ച് നടൻ ശ്രീനിവാസൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

17 വർഷമായി തന്റെ സാരഥി; ഡ്രൈവർക്ക് വിഷു സമ്മാനമായി മനോഹരമായ ഇരുനില വീട് സമ്മാനിച്ച് നടൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2025, 01:30 pm IST
Facebook
Twitter
WhatsAppTelegram

17 വർഷമായി നിഴൽ പോലെ കൂടെയുള്ള ഡ്രൈവർക്ക് വിഷു സമ്മാനമായി വീട് സമ്മാനിച്ച് നടൻ ശ്രീനിവാസൻ. വിഷുദിനത്തിലാണ് വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്. അനാര്യോ​ഗത്തെ അവ​ഗണിച്ചാണ് അദ്ദേഹം മകൻ ധ്യാനിനൊപ്പം തന്റെ സാരഥിക്കുള്ള സമ്മാനം കൈമാറാൻ എത്തിയത്. ഒരുപിടി കണിക്കൊന്നയും പുതിയ വീടിലേക്ക് കയറിവരുന്ന സമയത്ത് അദ്ദേഹം കയ്യിൽ കരുതിയിരുന്നു. ശ്രീനിവാസൻ കുടുംബസമേതം ചടങ്ങിൽ പങ്കെടുക്കുന്ന  വീഡിയോ ഷൈജു വ്ളോഗർ എന്ന യൂട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടത്.

പയ്യോളി സ്വദേശി ഷിനോജിനാണ് എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടിയ മനോഹരമായ ഇരുനിലവീട്  നിർമിച്ച് നൽകിയത്. താരം താമസിക്കുന്ന എറണാകുളം കണ്ടനാട് തന്നെയാണ് ഡ്രൈവർക്കും വീട് ഒരുക്കിയത്. ശ്രീനിവാസന്റെ ഭാര്യ വിമലാ ശ്രീനിവാസൻ പാലുകാച്ചൽ കർമ്മം നിർവഹിക്കുന്നതും സമ്മാനം കൈമാറി ആശംസകൾ നേരുന്നതും വീഡിയോയിൽ കാണാം. ധ്യാനിന്റെ ഭാര്യ, മകൾ, ബന്ധുവും ഒരുജാതി ജാതകത്തിന്റെ തിരക്കഥാകൃത്തുമായ രാകേഷ് മാന്തോടി എന്നിവരെയും ദൃശ്യങ്ങളിൽ കാണാം.

വീഡിയോയ്‌ക്ക് താഴെ നിരവധിപേരാണ് ശ്രീനിവാസനെയും കുടുംബത്തേയും അഭിനന്ദിച്ച് എത്തിയത്. എല്ലാം സിനിമ നടന്മാർക്കും മാതൃക ആകട്ടെ, കൂടെയുള്ളവരെ കൈപിടിച്ചുയർത്തുന്നതാണല്ലോ ദൈവസ്നേഹം, മനുഷ്യസ്നേഹിയായ ആ നല്ല മനുഷ്യന് ദൈവം ആയുസ്സും ആരോഗ്യവും നേരുന്നു, ഇത് കാണുമ്പോ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Tags: dyan sreenivasanactor sreenivasan
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies