'ഭരണത്തുടർച്ചയ്ക്ക് വേണ്ടി സർവകലാശാലകളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം'കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഭരണത്തുടർച്ചയ്‌ക്ക് വേണ്ടി സർവകലാശാലകളെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം’കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2025, 11:57 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ഭരണത്തുടർച്ചയ്‌ക്ക് വേണ്ടി സർവകലാശാലകളെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള കേരളാ സർക്കാരിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നു കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ ഡോ. വിനോദ് കുമാർ, ടി ജി നായർ, പി എസ് ഗോപകുമാർ എന്നിവർ ആവശ്യപ്പെട്ടു

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സർക്കാർ സംഘടിപ്പിക്കുന്ന “എന്റെ കേരളം” പ്രചാരണ പരിപാടികളിൽ സർവകലാശാലകളെ പങ്കാളിയാക്കാനുള്ള തീരുമാനത്തിനെതിരെയാണ് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തു വന്നത്

“ഭരണത്തുടർച്ചയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാരും മുന്നണിയും തുടർ ഭരണം ആഗ്രഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ, സർവകലാശാലകൾ പോലെയുള്ള സ്വതന്ത്ര സ്ഥാപനങ്ങളെ ഇതിനായി കൂട്ടുപിടിക്കുന്നത് അനുചിതമാണ്.

ഇടതുസർക്കാരിന്റെ ഒമ്പതാം വാർഷികത്തിന്റെയും രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിന്റെയും ഭാഗമായി ജില്ലാതലത്തിൽ വിപുലമായ പരിപാടികളാണ് സർക്കാർ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് കേരള സർവകലാശാലയ്‌ക്കും കോട്ടയത്ത് മഹാത്മാഗാന്ധി സർവകലാശാലയ്‌ക്കുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട പരിപാടികളുടെ ഏകോപനച്ചുമതല സർക്കാർ നൽകിയിരിക്കുന്നത്. ജില്ലാതല പരിപാടിയിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സ്റ്റാൾ, പ്രൊമോ വീഡിയോ, സർവകലാശാലയുടെ മികവ് പ്രകടമാക്കുന്ന അനുബന്ധപരിപാടികൾ എന്നിവ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. കൂടാതെ ഏറ്റുമാനൂരിൽ പ്രൊഫഷണൽ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി നടത്തുന്ന സംവാദത്തിലും സർവകലാശാലയുടെ സ്വന്തം ചെലവിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനാവശ്യപ്പെട്ടിരിക്കുന്നു. കേരള സർവകലാശാലയിൽ നിന്ന് 250 വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. സർവകലാശാലകൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച വിഹിതത്തിൽ, സാമ്പത്തിക ഞെരുക്കം മൂലം വലിയ വെട്ടിക്കുറവ് വരുത്തിയ സർക്കാർ തുച്ഛമായ തുകയാണ് നൽകിയത്. അതിനാൽ സർവകലാശാലകളുടെ ഗവേഷണ പദ്ധതികളടക്കം പ്രതിസന്ധിയിലായിരിക്കുന്നു. അതിനിടെയാണ് സർക്കാരിന് ഭരണത്തുടർച്ച ലഭിക്കാൻ സർവകലാശാലകൾക്ക് അധികബാധ്യത അടിച്ചേല്പിച്ചിരിക്കുന്നത്. സർക്കാരിന്റെ തുടർ ഭരണം എന്നത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരുടെയും ഇടത് മുന്നണിയുടെയും താല്പര്യമാണ്. സർവകലാശാലകൾക്ക് ഇതിൽ യാതൊരു താല്പര്യവുമില്ല. സർവകലാശാലകളുടെ സ്വതന്ത്ര പരിവേഷവും വിശുദ്ധിയും നിലനിർത്താൻ തീരുമാനത്തിൽ നിന്ന് ഉടൻ സർക്കാർ പിന്തിരിയണം”, സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു

ഈ ആവശ്യമുന്നയിച്ച് ബഹുമാനപ്പെട്ട ചാൻസലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നൽകുമെന്നും അവർ പറഞ്ഞു.

Tags: Pinarayi VijayanUniversity of Kerala
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies