പഹൽഗാമിൽ നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ രാജ്യമൊട്ടാകെ കണ്ണീർ പൊഴിക്കുമ്പോൾ വിനോദ സഞ്ചാരികളെ കൂട്ടക്കുരുതി നടത്തിയതിന് പാകിസ്താനും ഭീകര ഗ്രൂപ്പിനും നന്ദിപറഞ്ഞ് യുവാവ്. ഝാർഖണ്ഡ് ബൊക്കാരോ സ്വദേശിയായ മൊഹമ്മദ് നൗഷാദ് ആണ് നിരപരാധികളെ കൊന്നൊടുക്കിയതിന് പാകിസ്താനും ഭീകര സംഘടനയ്‌ക്കും നന്ദി പറഞ്ഞത്. സോഷ്യൽ മീഡിയയിൽ സന്തോഷം പ്രകടിപ്പിക്കുക മാത്രമല്ല ഭീകരരുടെ പ്രവൃത്തിയ പിന്തുണയ്‌ക്കുകയും ചെയ്തു.
നിരവധി പേർ പോസ്റ്റ് ഝാർഖണ്ഡ് പൊലീസിനെ ടാഗ് ചെയ്തു. ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഝാർഖണ്ഡ് പൊലീസും ഉണർന്ന് പ്രവർത്തിച്ചു. പ്രതിയെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം.ബിഹാറിലെ മദ്രസയിൽ പഠിച്ച നൗഷാദ്(35) ബൊക്കാരോയിൽ പിതാവിനൊപ്പമാണ് താമസിക്കുന്നത്. ഇയാളുടെ സഹോദരൻ ദുബായിലാണ്. നേരത്തെയും പ്രകോപനപരമായ നിരവധി പോസ്റ്റുകൾ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ദുബായിൽ നിന്ന് സഹോദരൻ വഴി ലഭിക്കുന്ന സിം കാർഡാണ് ഇയാൾ അതിന് വേണ്ടി ഉപയോഗിക്കുന്നത്.
“നന്ദി പാകിസ്താൻ,നന്ദി ലഷ്കർ ഇ ത്വായ്ബ, അള്ളാഹു നിങ്ങളെ എന്നും അനുഗ്രഹിക്കും. അമീൻ, അമീൻ, ആർഎസ്എസ്,ബിജെപി, ബജ്റംഗ് ദൾ, മാദ്ധ്യമങ്ങൾ ഇവരിൽ ആരെ ലക്ഷ്യമാക്കിയാലും ഞങ്ങൾ ഇതിലുമേറെ സന്തോഷിക്കും”—എന്നായിരുന്നു നൗഷാദിന്റെ പോസ്റ്റ്. നിരപരാധികളായ 26 പേരാണ് പഹൽഗാമിൽ കൊല്ലപ്പെട്ടത്.
बोकारो का रहने वाला पाकिस्तान और आतंकियों का समर्थक मोहम्मद नौशाद को किया गया गिरफ्तार, पुलवामा आतंकी हमले के बाद पाकिस्तान और आतंकवादियों को thankyou बोलने वाला गिरफ्तार, उर्दू की शिक्षा देता है आरोपी, मखदुमपुर मिल्लत नगर का है रहने वाला@narendramodi @HemantSorenJMM pic.twitter.com/5xuKvxfSlW
— Mritunjay kumar (@Mritunj26682247) April 23, 2025