'തമാശ'യല്ല സിനിമയിലെ ലഹരി'മാല'; കഞ്ചാവുമായി പിടിച്ചിട്ടും സൂപ്പർകൂൾ മോഡിൽ സൂപ്പർഹിറ്റ് സംവിധായകർ; ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയേയും സസ്പെൻഡ് ചെയ്യും
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തമാശ’യല്ല സിനിമയിലെ ലഹരി’മാല’; കഞ്ചാവുമായി പിടിച്ചിട്ടും സൂപ്പർകൂൾ മോഡിൽ സൂപ്പർഹിറ്റ് സംവിധായകർ; ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയേയും സസ്പെൻഡ് ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2025, 11:42 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് ഉപയോ​ഗിക്കാനൊരുങ്ങുന്നതിനിടെ പിടിയിലായ യുവസംവിധായകർക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ച് ഫെഫ്ക. ലഹരി ഉപഭോ​ഗത്തിന്റെ പേരിൽ പിടിക്കപ്പെടുന്ന സിനിമാപ്രവർത്തകർക്കെതിരെ വലിപ്പചെറുപ്പമില്ലാതെ നടപടിയുണ്ടാകുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ വ്യക്തമാക്കി. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പിടിയിലായ സംവിധായകർ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയേയും സസ്പെൻഡ് ചെയ്യുമെന്നും ഫെഫ്ക വ്യക്തമാക്കി. കഴിഞ്ഞ മാസം ലഹരിയുമായി പിടിയിലായ മേക്കപ്പ്മാനെതിരെ ഫെഫ്ക നടപടി എടുത്തിരുന്നു.

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായ സംഭവം ഞെട്ടിപ്പിച്ചുവെന്നാണ് ഫിലിം ചേംബറിന്റെ പ്രതികരണം. സിനിമാസെറ്റുകളിൽ റെയ്ഡ് നടത്തണമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ആവശ്യപ്പെട്ടു. സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോ​ഗിക്കുന്നത് സാങ്കേതിക പ്രവർത്തകരാണ്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നതെന്നും സിനിമയിൽ ശുദ്ധീകരണം അനിവാര്യമാണെന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു.

സിനിമാ സെറ്റിൽ കഞ്ചാവ് ഉപയോ​ഗിച്ചതിന്റെ യുവനടൻ ഷൈൻ ടോം ചാക്കോ വെട്ടിലായ സംഭവത്തിന് പിന്നാലെയാണ് യുവസംവിധായകരെ എക്സൈസ് പിടികൂടിയത്. രാത്രി രണ്ട് മണിയോടെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് മൂന്നം​ഗ സംഘം എക്സൈസിന്റെ വലയിലായത്. ഫ്ലാറ്റിന്റെ ഉടമസ്ഥനായ സംവിധായകൻ സമീർ താഹിറിനെ ചോദ്യം ചെയ്തേക്കും. ഖാലി​ദ് റഹ്മാനും അഷറഫ് ഹംസയ്‌ക്കും ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചുനൽകിയ വ്യക്തിയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും എക്സൈസ് വ്യക്തമാക്കി.

ഇപ്പോൾ തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ‘ആലപ്പുഴ ജിംഖാന’ എന്ന സിനിമയുടെ സംവിധായകനാണ് കഞ്ചാവുമായി പിടിയിലായ ഖാലിദ് റഹ്മാൻ. തല്ലുമാല, ലവ്, ഉണ്ട, അനുരാ​ഗ കരിക്കിൻ വെള്ളം എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. പറവ, മായാനദി, സുലൈഖ മൻസിൽ, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പറവയിൽ ലഹരിക്കടിമയായ വ്യക്തിയായാണ് ഖാലിദ് അഭിനയിച്ചിട്ടുള്ളത്.

തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് പിടിയിലായ അഷ്റഫ് ഹംസ. തല്ലുമാലയുടെ തിരക്കഥാകൃത്ത് കൂടിയാണ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

ഷാലിഫ് മുഹമ്മദ് എന്നയാൾക്കൊപ്പമാണ് ഇരുസംവിധായകരും ഫ്ലാറ്റിൽ നിന്ന് പിടിയിലായത്. ഇതിന്റെ ദൃശ്യങ്ങൾ എക്സൈസ് പങ്കുവച്ചിരുന്നു. മാരകലഹരിയായ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയിട്ടും സൂപ്പർകൂളായാണ് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പെരുമാറിയതെന്നതും ശ്രദ്ധേയമാണ്.

Tags: fefkaKHALID RAHMANAshraf Hamza
Share
Tweet
SendShare

More News from this section

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായി; കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മദ്യപിച്ച് വാഹനമോടിച്ചെന്ന് സംശയം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു

നെടുമങ്ങാട്ട് തുണിക്കടകളില്‍ തീപിടിത്തം; ഒരു കട പൂര്‍ണമായി കത്തി, സമീപത്തെ സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നു

‘മാപ്പ് പറയണം, ഇല്ലെങ്കില്‍ തട്ടിപ്പുകാരന്‍ എന്ന് വിളിക്കുന്നത് തുടരും’; രാഹുല്‍ ഗാന്ധിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

മാറാത്തത് മാറും; അന്ന് ഒരു ലീറ്റർ വെള്ളത്തിന് 200 രൂപ; ഇന്ന് കാണികൾക്ക് നാല് ലിറ്റർ വീതം സൗജന്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗ്രീൻഫീൽഡിലെ മേയർ വി വി രാജേഷിന്റെ ഇടപെടൽ

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

Latest News

ഭീകരതയ്‌ക്കെതിരെ ‘സീറോ ടോളറൻസ്’; 36 രാജ്യങ്ങളിൽ നിന്ന് 288 പിടികിട്ടാപ്പുള്ളികളെ തിരിച്ചെത്തിച്ചു: അമിത് ഷാ

പ്രയാഗ്രാജില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗ് ട്രാക്കില്‍, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ടൂള്‍കിറ്റ് തയ്യാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കലാപാഹ്വാനവുമായി കോണ്‍ഗ്രസ്; സിജെപിക്ക് വേണ്ടി ബാനര്‍ മുതല്‍ സോഷ്യല്‍ മീഡിയ വരെ

മഴയില്‍ വീണു, പക്ഷേ മെഡല്‍ കൈവിട്ടില്ല; 8.07 മീറ്ററില്‍ മുരളി ശ്രീശങ്കറിന് വീണ്ടും ഏഷ്യന്‍ ഗെയിംസ് വെള്ളി

ഹാങ്ചൗവില്‍ ഉഷയ്‌ക്കൊപ്പം, നഗോയയില്‍ ഉഷയെ മറികടന്നു; 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; അന്ന് ചോദ്യം ചെയ്തവര്‍ ഇന്ന് കൈയടിക്കുന്നു; ഇത് ചരിത്ര നേട്ടം

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീറിന് വീണ്ടും വെള്ളി; താരം കുറിച്ചത് 1500 മീറ്ററില്‍ വ്യക്തിഗത മികച്ച സമയം

ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ബോളിവുഡ് നടിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies