ഈ സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തത് നായക്കുട്ടികള്‍ ചേര്‍ന്ന്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഈ സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തത് നായക്കുട്ടികള്‍ ചേര്‍ന്ന്

നജസ്സ് സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തത് അരുമകളായ കുവിയും ട്യൂട്ടിയും ചേര്‍ന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2025, 03:02 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി നായക്കുട്ടികള്‍ ചേര്‍ന്ന് ഒരു സിനിമയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തിരിക്കുന്നു. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പെറ്റ് ഷോ ആയ ‘പോ’ സമ്മിറ്റിലായിരുന്നു നജസ്സ്-ആന്‍ ഇംപ്യുവര്‍ സ്റ്റോറിയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം.

നായക്കുട്ടികളായ ട്യൂട്ടിയും നജസ്സില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച, പെട്ടിമുടി ദുരന്തത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കുവിയും ചേര്‍ന്നാണ് ‘നജസ്സി’ന്റെ
സെക്കന്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.

ചടങ്ങില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവും, ഗാനരചയിതാവുമായ മുരളി നീലാംബരി, നടന്‍ കൈലാഷ്, അമ്പിളി ഔസേപ്പ്, സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ്, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ വിഷ്ണു രാംദാസ്, കുവിയുടെ ട്രെയിനര്‍ അജിത് മാധവന്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകനും ആര്‍ത്ഥികം കമ്യൂണിക്കേഷന്‍സ് സഇഒയുമായ ദിപിന്‍ ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താര നായ കുവിയെ കൈലാഷും കുവിയുടെ ട്രെയിനറായ അജിത്ത് മാധവനെ അമ്പിളി ഔസേപ്പും പൊന്നാട അണിയിച്ച് ആദരിച്ചു.

അനവധി അന്താരാഷ്‌ട്ര, ദേശീയ ചലച്ചിത്രമേളകളില്‍ അംഗീകാരം നേടിയ നജസ്സ്, സാമൂഹിക പ്രസക്തിയോടെ പുതിയ ചിന്തകള്‍ ഉണര്‍ത്താന്‍ ശ്രമിക്കുന്നതാവുമെന്ന് സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ് പറഞ്ഞു. ‘വരി: ദി സെന്റന്‍സ്’ എന്ന സംസ്ഥാന അവാര്‍ഡ് ജേതാവായ സിനിമയ്‌ക്ക് ശേഷം, ശ്രീജിത്ത് പൊയില്‍ക്കാവിന്റെ സംവിധാനത്തില്‍ ഒരുക്കുന്ന ഈ പുതിയ ചിത്രം, മനുഷ്യ മനസ്സിന്റെ ആന്തരിക കലാപങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു. മനോജ് ഗോവിന്ദന്‍, മുരളി നീലാംബരി, പ്രകാശ് സി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘നജസ്സ്’ നിര്‍മ്മിച്ചിരിക്കുന്നത്. നീലാംബരി പ്രൊഡക്ഷന്‍സും വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍, നായയുടെ കഥാപാത്രത്തെയും, മനുഷ്യ കഥാപാത്രങ്ങളെയും സമന്വയിപ്പിക്കുന്ന അപൂര്‍വമായ പ്രതിനിധാനവും, മികച്ച സാങ്കേതിക ഘടനകളും ഗൗരവമായി വിലയിരുത്തപ്പെടുന്നു. ഇതിനോടകം തന്നെ നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞ ‘നജസ്സ്’, മേയ് 29ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

മാധ്യമപ്രവര്‍ത്തകരായ ദിപിന്‍ ദാമോദരന്റെയും ഭാര്യ ലക്ഷ്മി നാരായണന്റെയും അരുമയാണ് പോസ്റ്റര്‍ സ്വീകരിച്ച മിന്‍പിന്‍ ബ്രീഡില്‍ പെടുന്ന ട്യൂട്ടി എന്ന നായക്കുട്ടി.

 

Tags: Petsnajas
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

Latest News

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies