"ഞങ്ങൾ ഇന്ത്യക്കൊപ്പമുണ്ടാകും"; പഹൽ​ഗാം ഭീകരാക്രമണത്തെ കുറിച്ച് രാജ്നാഥ് സിം​ഗുമായി സംസാരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഞങ്ങൾ ഇന്ത്യക്കൊപ്പമുണ്ടാകും”; പഹൽ​ഗാം ഭീകരാക്രമണത്തെ കുറിച്ച് രാജ്നാഥ് സിം​ഗുമായി സംസാരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 08:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിനോട് വിശദവിവരങ്ങൾ തേടി യുഎസ് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെ​ഗ്സെത്ത്. അമേരിക്ക ഇന്ത്യയോടൊപ്പം ശക്തമായി നിലക്കൊള്ളുമെന്ന് പിറ്റ് ഹെ​ഗ്സെത്ത് ഉറപ്പുനൽകി. പാകിസ്താനുമായുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്‌ക്ക് യുഎസിന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്.

പഹൽ​ഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് രാജ്നാഥ് സിം​ഗുമായി സംസാരിച്ചതിന് ശേഷം ഹെ​ഗ്സെത്ത് എക്സിൽ കുറിച്ചു. യുഎസിന്റെ ശക്തമായ പിന്തുണ അവരോടൊപ്പം ഉണ്ടായിരിക്കും. തങ്ങൾ ഇന്ത്യയുടെ മഹത്തായ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭ സുരക്ഷാ സമിതിയിലെ താത്ക്കാലിക അം​ഗങ്ങളുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചിരുന്നു. ഡാനിഷ്, ഡെൻമാർക്ക്, അൾജീരിയ, ഗ്രീസ്, ഗയാന, പനാമ, സ്ലൊവേനിയ, സിയറ ലിയോൺ, സൊമാലിയ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്ത്യയ്‌ക്ക് പിന്തുണ അറിയിച്ചു. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കൊടുംഭീകരരെ കണ്ടെത്തി കടുത്ത ശിക്ഷ നൽകുന്നതിനുള്ള ഇന്ത്യയുടെ ഏത് നടപടിക്കും ഒപ്പമുണ്ടായിരിക്കുമെന്ന് വിദേശ പ്രതിനിധികൾ ഉറപ്പുനൽകി.

അതേസമയം, വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് പാക് സൈന്യം തുടർച്ചയായി ഇന്ത്യൻ ചെക്ക് പോസ്റ്റിന് നേരെ വെടിയുതിർക്കുകയാണ്. ഇന്ത്യ- പാകിസ്താൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറലിലെ ഉദ്യോ​ഗസ്ഥർ ചർച്ച നടത്തിയിട്ടുണ്ട്. അതിർത്തിയിൽ ഇന്ത്യൻ സൈന്യം നിരീക്ഷണം ശക്തമാക്കി.

Tags: jammu and kashmirus DEFENCE SECRETARYIndiaPahalgam terror attack
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies