ലോകത്തെ ഏറ്റവും വിജയിയായ നിക്ഷേപകന്‍ വിരമിക്കുന്നു; പിന്‍ഗാമിയായി ഗ്രെഗ് ആബെലിനെ പ്രഖ്യാപിച്ച് വാറന്‍ ബഫറ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ലോകത്തെ ഏറ്റവും വിജയിയായ നിക്ഷേപകന്‍ വിരമിക്കുന്നു; പിന്‍ഗാമിയായി ഗ്രെഗ് ആബെലിനെ പ്രഖ്യാപിച്ച് വാറന്‍ ബഫറ്റ്

62 കാരനായ ആബെല്‍ 2026 ജനുവരി 1 ന് സിഇഒ ആയി ചുമതലയേല്‍ക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2025, 08:49 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വിജയിയായ നിക്ഷേപകന്‍ വാറന്‍ ബഫറ്റ് 94 ാം വയസില്‍ വിരമിക്കുകയാണ്. കടക്കെണിയില്‍ പെട്ടുകിടന്ന വെറുമൊരു ടെക്‌സ്റ്റൈല്‍ കമ്പനിയായ ബെര്‍ക്ക്‌ഷെയര്‍ ഹതാവേയെ 1.16 ട്രില്യണ്‍ ഡോളര്‍ (97 ലക്ഷം കോടി രൂപ) ആസ്തിയുള്ള നിക്ഷേപക കമ്പനിയായി വളര്‍ത്തിയ സാമ്പത്തിക മാന്ത്രികനാണ് ബഫറ്റ്. ഓഹരി വിപണികളിലെ തന്ത്രപരമായ നിക്ഷേപത്തിലൂടെ ബഫറ്റ് ബെര്‍ക്ക്‌ഷെയറിനെ നയിച്ചു. ആറ് പതിറ്റാണ്ടു കാലം ലോകത്തെ ത്രസിപ്പിച്ച നിക്ഷേപകനായി നിലകൊണ്ടു.

നിലവില്‍ കമ്പനിയുടെ ഇന്‍ഷുറന്‍സ് ഇതര പ്രവര്‍ത്തനങ്ങളുടെ വൈസ് ചെയര്‍മാനായ ഗ്രെഗ് ആബെലാണ് ബഫറ്റിന്റെ പിന്‍ഗാമി. 62 കാരനായ ആബെല്‍ 2026 ജനുവരി 1 ന് സിഇഒ ആയി ചുമതലയേല്‍ക്കും. ബെര്‍ക്ക്ഷെയര്‍ ഹതാവേയുടെ ബോര്‍ഡ് ബഫറ്റിന്റെ ഈ നിര്‍ദേശത്തെ അനുകൂലിച്ച് ഏകകണ്ഠമായി വോട്ട് ചെയ്തു.

വാറന്‍ ബഫറ്റ് കമ്പനിയുടെ ചെയര്‍മാനായി തുടരും. നോണ്‍-എക്സിക്യൂട്ടീവ് തലത്തില്‍ കമ്പനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് ബഫറ്റ് തുടരുമെന്ന് ബെര്‍ക്ക്‌ഷെയര്‍ സ്ഥിരീകരിച്ചു. നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിര്‍ത്താനുദ്ദേശിച്ചാണ് ഇത്. ഡെയറി ക്യൂന്‍, സീസ് കാന്‍ഡീസ്, അമേരിക്കന്‍ എക്‌സ്പ്രസ്, ആപ്പിള്‍, കൊക്ക കോള, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ വമ്പന്‍ കമ്പനികളില്‍ ഗണ്യമായ നിക്ഷേപം ബെര്‍ക്ക്‌ഷെയറിനുണ്ട്.

കമ്പനി പ്രവര്‍ത്തനങ്ങളിലും മൂലധന വിന്യാസത്തിലും ആബെലിന് പൂര്‍ണ്ണ അധികാരം ഉണ്ടായിരിക്കുമെന്ന് ബഫറ്റ് ഊന്നിപ്പറഞ്ഞു. ആറ് പതിറ്റാണ്ടായി ബഫറ്റ് നയിച്ചിരുന്ന കമ്പനിയില്‍ ദീര്‍ഘകാലമായി പ്രതീക്ഷിക്കുന്ന നേതൃമാറ്റമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

Tags: Warren BuffettBerkshire HathawayGREG ABEL
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies