ബിസിനസിനെക്കാള്‍ വലുത് രാജ്യം; ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തം വിച്ഛേദിച്ച് ഗോ ഹോംസ്‌റ്റേസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ബിസിനസിനെക്കാള്‍ വലുത് രാജ്യം; ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തം വിച്ഛേദിച്ച് ഗോ ഹോംസ്‌റ്റേസ്

ഇന്ത്യ നടത്തിയ സൂക്ഷ്മമായ സൈനിക ആക്രമണത്തിന് ശേഷം പാകിസ്ഥാനെ പരസ്യമായി പിന്തുണച്ച് തുര്‍ക്കി രംഗത്തെത്തിയിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 07:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇന്ത്യയോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ച തുര്‍ക്കിയുടെ വിമാനക്കമ്പനിയായ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് ഇന്ത്യന്‍ ട്രാവല്‍ ബ്രാന്‍ഡായ ഗോ ഹോംസ്റ്റേസ്.

പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന തുര്‍ക്കി, അസര്‍ബൈജന്‍ സര്‍ക്കാരുകള്‍ക്ക് മറുപടിയായി ഇന്ത്യന്‍ പ്ലാറ്റ്ഫോമുകള്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള ട്രാവല്‍ ലിസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ സോഷ്യല്‍ മീഡിയ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ടര്‍ക്കിഷ് എയര്‍ലൈന്‍സിനോ തുര്‍ക്കിയിലേക്കുള്ള ടൂറിസത്തിനോ വേണ്ടി ചെലവഴിക്കുന്ന ഓരോ രൂപയും നമ്മുടെ ദേശീയ താല്‍പ്പര്യത്തിന് എതിരായി നിലകൊള്ളുന്നവരെ ശക്തിപ്പെടുത്തുന്നു എന്നായിരുന്നു എക്സില്‍ വ്യാപകമായി പ്രചരിച്ച ഒരു പോസ്റ്റ്.

‘ഇന്ത്യയെ പിന്തുണയ്‌ക്കാത്ത നിലപാട് പരിഗണിച്ച് ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തം ഞങ്ങള്‍ ഔദ്യോഗികമായി അവസാനിപ്പിക്കുകയാണ്… ജയ് ഹിന്ദ്,’ ഗോ ഹോംസ്റ്റേസ് എക്സിലെ ഒരു പോസ്റ്റില്‍ പ്രഖ്യാപിച്ചു. ഗോ ഹോംസ്‌റ്റേസിനെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി. മേക്ക് മൈ ട്രിപ്, യാത്ര, ഈസ് മൈ ട്രിപ്, ഗോ ഐബിബോ എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്ലാറ്റ്ഫോമുകളെ ടാഗ് ചെയ്ത് ആളുകള്‍ സമാനമായ നടപടി ആവശ്യപ്പെട്ടു.

ഖല്‍ബാണ് പാകിസ്ഥാന്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും പ്രതികാരമായി മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ സൂക്ഷ്മമായ സൈനിക ആക്രമണത്തിന് ശേഷവും പാകിസ്ഥാനെ പരസ്യമായി പിന്തുണച്ച് തുര്‍ക്കി രംഗത്തെത്തിയിരുന്നു. തുര്‍ക്കി പ്രസിഡന്റ് റസപ് തയ്യിപ് എര്‍ദോഗന്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി സംസാരിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

സൈനിക ചരക്കുകളുമായി ആറ് തുര്‍ക്കി ഇ130 ഹെര്‍ക്കുലീസ് ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ ഞായറാഴ്ച പാകിസ്ഥാനില്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ തുര്‍ക്കിക്കെതിരെ ജനരോക്ഷം ശക്തമായിരുന്നു. പാകിസ്ഥാനുള്ള സൈനിക സഹായവുമായാണ് വിമാനങ്ങള്‍ എത്തിയതെന്ന് അനുമാനിക്കുന്നു.

കഴിഞ്ഞവര്‍ഷം തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായി ഒരു മണിക്കൂറിനുള്ളില്‍ ഇന്ത്യയാണ് ആദ്യം ദുരിതാശ്വാസ സംഘങ്ങളെ അയച്ച് ‘ഓപ്പറേഷന്‍ ദോസ്ത്’ എന്ന് പേരിട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ന്യായം നോക്കാതെ പാകിസ്ഥാനൊപ്പം നിലകൊള്ളുന്ന നിലപാടാണ് തുര്‍ക്കി തുടര്‍ന്നുപോരുന്നത്.

Tags: Turkish Airlines flightPahalgam attackIndia pak tensiongo homestaysyatragoibibo
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies