മാലിദ്വീപിലെ മരുന്നുക്ഷാമത്തിന് പരിഹാരവുമായി എച്ച് എല്‍ എല്‍; സ്റ്റേറ്റ് ട്രേഡിംഗ് ഓര്‍ഗനൈസേഷനുമായി കരാര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാലിദ്വീപിലെ മരുന്നുക്ഷാമത്തിന് പരിഹാരവുമായി എച്ച് എല്‍ എല്‍; സ്റ്റേറ്റ് ട്രേഡിംഗ് ഓര്‍ഗനൈസേഷനുമായി കരാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2025, 11:45 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ ഉള്‍പ്പടെ മെഡിക്കല്‍ ഉപകരണങ്ങള്‍ മാലിദീപില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡും മാലിദ്വീപ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ട്രേഡിംഗ് ഓര്‍ഗനൈസേഷന്‍ പിഎല്‍സിയും (എസ്ടിഒ) തമ്മില്‍ കരാറിലെത്തി. പ്രധാനമന്ത്രിയുടെ ജന്‍ഔഷധി പദ്ധതിയുടെ ഭാഗമായി നടത്തിയ ഉടമ്പടി പ്രകാരം, എച്ച് എല്‍ എല്ലിന്റെ നേതൃത്വത്തില്‍ മാലിദ്വീപിന്റെ എല്ലാ ഭാഗങ്ങളിലേക്കും അവശ്യ മരുന്നുകളുടെ വിതരണം ഉറപ്പാക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൊതുജനാരോഗ്യ രംഗത്ത് വെല്ലുവിളികള്‍ നേരിടുന്ന മാലിദ്വീപിന് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം. രോഗീ പരിചരണത്തിലും അവശ്യ മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുന്നതിലും നേരിട്ട തടസങ്ങള്‍ മാലിദീപ് ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആസന്ധ’യ്‌ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. എച്ച് എല്‍ എല്ലുമായുള്ള പരസ്പര സഹകരണത്തോടെ, മരുന്നുകളും മറ്റ് മെഡിക്കല്‍ സേവനങ്ങളും ദീര്‍ഘകാലത്തേക്ക്, സുസ്ഥിരമായി ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.

ഗുണമേന്മയുള്ള 2000ലധികം ജനറിക് മരുന്നുകള്‍ക്കുപുറമെ 300ഓളം ശസ്ത്രക്രിയ ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുക. കോവിഡ് കാലത്ത് എച്ച് എല്‍ എല്ലിന്റെ നേതൃത്വത്തില്‍ മരുന്നുകളും അനുബന്ധ ഉപകരണങ്ങളും മാലിദീപിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ആഗോളതലത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മരുന്ന് വിതരണ ശൃംഖലയായ ജന്‍ഔഷധിയുടെ സേവനങ്ങളെ പ്രയോജനപ്പെടുത്തുന്നതിനൊപ്പം മാലിദ്വീപ് നേരിടുന്ന മരുന്ന് പ്രതിസന്ധിക്ക് പരിഹാരം കാണാനും പരസ്പര സഹകരണത്തിലൂടെ സാധിക്കും.

ഫോട്ടോ ക്യാപ്ഷന്‍: മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ ഉള്‍പ്പടെ മെഡിക്കല്‍ ഉപകരണങ്ങള്‍ മാലിദീപില്‍ വിതരണം ചെയ്യുന്നതിന് എച്ച് എല്‍ എല്‍ വൈസ് പ്രസിഡന്റും (ഫാര്‍മ), ഗ്രൂപ്പ് ഹെഡുമായ ബെന്നി ജോസഫ്, മാലിദ്വീപ് സ്റ്റേറ്റ് ട്രേഡിംഗ് ഓര്‍ഗനൈസേഷന്‍ സിഇഒ ഷിമദ് ഇബ്രഹിം എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പു വെച്ചു.

Tags: Jan OushadiIndia-Maldives tiesHLL
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies