സായുധ സേനയുടെ ധീരതയ്ക്ക് ആദരം; ബിജെപിയുടെ രാജ്യവ്യാപക 'തിരംഗ യാത്ര'യ്ക്ക് ഇന്ന് തുടക്കം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സായുധ സേനയുടെ ധീരതയ്‌ക്ക് ആദരം; ബിജെപിയുടെ രാജ്യവ്യാപക ‘തിരംഗ യാത്ര’യ്‌ക്ക് ഇന്ന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 12:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂറിലൂടെ ശക്തമായി തിരിച്ചടിച്ച ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും ത്യാഗത്തെയും ആദരിക്കാൻ ബിജെപി. ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന തിരംഗ യാത്രയ്‌ക്ക് ഇന്ന് തുടക്കമാകും. 11 ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണ് ഇന്ന് ആരംഭിക്കുന്നത്. ജനങ്ങളിൽ ദേശീയ അഭിമാനവും ഐക്യവും വളർത്തിയെടുക്കുകയാണ് യാത്രയുടെ ലക്ഷ്യം.

മെയ് 13 മുതൽ 23 വരെയാണ് തിരംഗ യാത്ര നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ന് വൈകീട്ട് നാല് മണിക്കാണ് യാത്ര ആരംഭിക്കുന്നത്. ദേശസ്‌നേഹം, ദേശീയ ഐക്യദാർഢ്യം, ത്രിവർണ്ണ പതാകയോടുള്ള ആദരവ് എന്നിവയുടെ സന്ദേശം ഊന്നിപ്പറഞ്ഞുകൊണ്ട്, വിവിധ പ്രദേശങ്ങളിലെ പൗരന്മാരുമായി ബന്ധപ്പെടുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ബിജെപി പറഞ്ഞു.

മെയ് 11 ഞായറാഴ്ച നടന്ന യോഗത്തിൽ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നദ്ദ എന്നിവരുൾപ്പെടെ മുതിർന്ന പാർട്ടി നേതാക്കളും കേന്ദ്ര മന്ത്രിമാരും പ്രചാരണത്തിന്റെ നിർവ്വഹണത്തെക്കുറിച്ച് വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, സാംബിത് പത്ര, വിനോദ് തവ്‌ഡെ, തരുൺ ചുഗ് തുടങ്ങിയ പ്രധാന നേതാക്കൾക്കൊപ്പം ദേശീയ തലത്തിൽ യാത്ര ഏകോപിപ്പിക്കും. ‘ഓപ്പറേഷൻ സിന്ദൂറിന്റെ’ വിജയം ഉയർത്തിക്കാട്ടുന്നതിനായി വലിയ പൊതുയോഗങ്ങൾ, ബൈക്ക് റാലികൾ, പതാക ഉയർത്തൽ ചടങ്ങുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ ഈ കാമ്പയിനിൽ ഉൾപ്പെടും.

 

Tags: BJParmed forcesTiranga YatraOperation Sindoor
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies