ആലപ്പുഴ: 1989 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാലറ്റിൽ കൃത്രിമം കാട്ടിയെന്ന മുൻ മന്ത്രി ജി സുധാകരന്റെ വിവാദ പ്രസംഗത്തിൽ കേസെടുക്കുന്നതിലുള്ള നിയമോപദേശം സൗത്ത് പൊലീസിന് ഇന്ന് ലഭിക്കും ആലപ്പുഴ ഡെപ്യുട്ടി ഡയറക്ടർ ഓഫ് പ്രോസിക്യുഷൻ അഡ്വ.ബിജി ആണ് നിയമോപദേശം നൽകുക .
ജി.സുധാകരനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വരണാധികാരികൂടിയായ ജില്ലാകലക്ടർ സൗത്ത് പൊലീസ് എസ്എച്ച്ഒയ്‌ക്ക് കത്ത് നൽകിയിരുന്നു . 1989 ൽ നടന്ന സംഭവത്തിൽ തെളിവ് കണ്ടെത്തുക ദുഷ്കരമാകും.
സുധാകരന്റെ വെളിപ്പെടുത്തൽ കുറ്റസമ്മതമായി കണക്കാക്കി കേസെടുക്കാനാവുമോ എന്ന കാര്യത്തിലാണ് ഡിജിപി നിയമോപദേശം നൽകുക.
NGO യൂണിയൻ പരിപാടിയിൽ നടത്തിയ വിവാദ പ്രസംഗത്തിന് ശേഷം ഇന്നലെ വൈകിട്ട് പങ്കെടുത്ത പരിപാടിയിൽ താൻ ഭാവനാത്മകമായി പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങൾ വളച്ചൊടിച്ചതായും തിരഞ്ഞെടുപ്പിൽ ഇതുവരെ കൃത്രിമത്വം കാണിച്ചിട്ടില്ലെന്നും ജി സുധാകരൻ തിരുത്തി.















