പി വി അൻവറിന് പുല്ലുവില നൽകി കോൺഗ്രസ്; ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രസ്താവനകളുമായി നേതാക്കൾ രംഗത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി വി അൻവറിന് പുല്ലുവില നൽകി കോൺഗ്രസ്; ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രസ്താവനകളുമായി നേതാക്കൾ രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2025, 10:57 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിനോട് ഒത്തുതീര്‍പ്പ് വേണ്ടെന്ന നിലപാടിലേക്ക് സംസ്ഥാന കോൺഗ്രസ് ഘടകം നീങ്ങുന്നതായി സൂചന.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇന്നലെ ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ ഷൗക്കത്തിനെതിരെ ആരോപണങ്ങളുമായി പി വി അന്‍വര്‍ രംഗത്തു വന്നു.

“ഇന്നത്തെ രാഷ്‌ട്രീയസാഹചര്യത്തില്‍ താന്‍ മുന്നോട്ടുവെച്ച വി.എസ്. ജോയിയുടെ സ്ഥാനാര്‍ഥിത്വം പരിഗണിക്കപ്പെടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, അത് ഉണ്ടായില്ല. കോണ്‍ഗ്രസില്‍ ജോയിക്ക് ഗോഡ്ഫാദറില്ല. അതിനാല്‍ അദ്ദേഹം സൈഡ്‌ലൈന്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌” അന്‍വര്‍ പറഞ്ഞു.

“ഷൗക്കത്തിനെ സംബന്ധിച്ച് നിലമ്പൂരിലെ ജനങ്ങളിലുള്ള പ്രതികരണം തനിക്കറിയാം. അതുകൊണ്ടാണ് സ്ഥാനാര്‍ഥി നിര്‍ണയം ആലോചിച്ച് ചെയ്യണമെന്ന് യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞത്. അദ്ദേഹം ഒരു ഘട്ടത്തില്‍, രണ്ടുമാസം മുന്‍പ് സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയാന്‍ ശ്രമം നടത്തിയതാണ്. കോണ്‍ഗ്രസുകാര്‍ക്കൊക്കെ ഇതറിയാം. സിപിഎം അത് പരിഗണിക്കുകയും പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തുകയും ചെയ്തപ്പോള്‍ ഒരു കാരണവശാലും സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് നിലമ്പൂരിലെ മുഴുവന്‍ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും എടുത്തതിന്റെ ഫലമായാണ് അദ്ദേഹം അതില്‍നിന്ന് പിന്‍വാങ്ങിയത്” അന്‍വര്‍ ആരോപിച്ചു.

”ഷൗക്കത്ത് മറുപാളയത്തിലേക്ക് പോകാന്‍ ശ്രമിക്കുകയും അവിടെനിന്ന് രക്ഷയില്ലാതെ തിരിച്ചുവരികയും ചെയ്തു. ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തെ നിലമ്പൂരിലെ ജനങ്ങള്‍ എങ്ങനെയാണ് കാണുന്നതെന്ന്, അദ്ദേഹത്തിന് പിന്തുണ നല്‍കുമോ ഇല്ലയോ എന്ന് പഠിക്കേണ്ടതുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പഠനത്തിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനമെടുക്കും. കൂടിയാലോചനയെടുത്ത് തീരുമാനമെടുക്കും. ഈ രണ്ടുദിവസത്തെ സമയം ആ മണ്ഡലത്തിലെ ജനങ്ങളുമായി ഞങ്ങള്‍ക്ക് സംസാരിക്കേണ്ടതുണ്ട്. സമുദായ-സാംസ്‌കാരിക നേതാക്കളുമായി സംസാരിക്കേണ്ടതുണ്ട്. ഇവരുടെയൊക്കെ അഭിപ്രായം സ്വീകരിച്ചുകൊണ്ടുള്ള നിലപാടായിരിക്കും സ്വീകരിക്കുക. അതുവരെ പ്രചാരണത്തിനിറങ്ങില്ല”, അൻവർ തുടർന്ന് പറഞ്ഞു.

സ്ഥാനാർത്ഥിയായി അൻവർ നിർദേശിച്ച വിഎസ് ജോയിയെ മുൻ നിർത്തി ക്രിസ്ത്യൻ കാർഡ് ഇറക്കാനും പി വി അൻവർ ശ്രമിച്ചു.
വിഎസ് ജോയിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ഇന്ന് കോണ്‍ഗ്രസില്‍ ഗോഡ്ഫാദര്‍ ഇല്ലെന്നത് എല്ലാവര്‍ക്കും അറിയാമെന്നും ഗോഡ്ഫാദര്‍ ഇല്ലാത്തവര്‍ കോണ്‍ഗ്രസില്‍ ഓരോ കാലഘട്ടത്തിലും സൈഡ്‌ലൈന്‍ ചെയ്യപ്പെട്ട് പൊയ്‌ക്കൊണ്ടിരിക്കും എന്നും അൻവർ പറഞ്ഞു.

“അക്കൂട്ടത്തില്‍ ജോയിയും സൈഡ്‌ലൈന്‍ ചെയ്യപ്പെട്ടു. പക്ഷേ ജോയി സൈഡ്‌ലൈന്‍ ചെയ്യപ്പെടുമ്പോള്‍ ജോയ് മാത്രമല്ല സൈഡ് ലൈന്‍ ചെയ്യപ്പെടുന്നത്. ഈ മലയോര കര്‍ഷകര്‍കൂടിയാണ്. ഈ കമ്യൂണിറ്റി കൂടിയാണ്. അവിടുത്തെ സമൂഹമാണ്. കേരളത്തില്‍ ഇന്ന് ഏറ്റവും വലിയ പ്രയാസം അനുഭവിക്കുന്നത് മലയോര മേഖലയിലെ മനുഷ്യരാണ്. അതിസങ്കീര്‍ണമായ പ്രശ്‌നമാണ്. പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഒന്‍പത് കൊല്ലമായി തിരിഞ്ഞുനോക്കാത്ത മേഖലയാണ് മലയോര കര്‍ഷകരുടെ മേഖല”, അന്‍വര്‍ ആരോപിച്ചു

ഇതേ തുടർന്ന് ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി പി വി അന്‍വര്‍ അപമാനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അന്‍വറിന്റെ പ്രസ്താവന അവമതിപ്പ് ഉണ്ടാക്കിയെന്നും കോണ്‍ഗ്രസ് കരുതുന്നു. മുസ്‌ലിം ലീഗിലും അന്‍വറിന്റെ നിലപാടില്‍ അമര്‍ഷമുണ്ടായിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അന്‍വറിന്റെ പ്രസ്താവന ലളിതമായി കാണുന്നില്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ അന്‍വര്‍ നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എ പി അനില്‍കുമാറിന്റെ പ്രതികരണത്തോടെ അന്‍വറിനോടുള്ള കോണ്‍ഗ്രസിന്റെ അതൃപ്തി പരസ്യമായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പി വി അന്‍വറുമായി സംസാരിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.

ഇനി ഒത്തുതീര്‍പ്പ് പ്രസക്തമല്ലെന്നും അന്‍വര്‍ വേണമെങ്കില്‍ യുഡിഎഫിനെ പിന്തുണയ്‌ക്കട്ടെയെന്നുമുള്ള നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേരുന്നു വെന്നാണ് രാഷ്‌ട്രീയ വൃത്തങ്ങൾ കണക്കാക്കുന്നത്.

നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ജൂണ്‍ 19നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും.

Tags: P V AnvarAryadan ShoukathFEATURED2
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies