"കന്നഡയ്ക്കുവേണ്ടി ഞാൻ എന്റെ ജീവൻ തന്നെ നൽകും"; കമൽഹാസന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല; നിലപാട് വ്യക്തമാക്കി കന്നഡ നടൻ ശിവരാജ്കുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“കന്നഡയ്‌ക്കുവേണ്ടി ഞാൻ എന്റെ ജീവൻ തന്നെ നൽകും”; കമൽഹാസന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല; നിലപാട് വ്യക്തമാക്കി കന്നഡ നടൻ ശിവരാജ്കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2025, 01:27 pm IST
FacebookTwitterWhatsAppTelegram

ബാംഗ്ലൂർ:കന്നഡ ഭാഷയെക്കുറിച്ചുള്ള നടൻ കമൽഹാസന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ കന്നഡ നടൻ ശിവരാജ്കുമാർ ഒടുവിൽ മൗനം വെടിഞ്ഞു. കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉണ്ടായതെന്ന തമിഴ് നടൻ കമൽഹാസന്റെ പ്രസ്താവനയോട് താൻ യോജിക്കുന്നില്ലെന്ന് ശിവണ്ണ വ്യക്തമാക്കി.

കന്നഡയെ ഇകഴ്‌ത്തിക്കൊണ്ടുള്ള തമിഴ് നടൻ കമൽഹാസന്റെ പ്രസ്താവന വ്യാപകമായ വിവാദങ്ങൾക്ക് തിരികൊളുത്തിയതിനു ശേഷം ഇതാദ്യമാണ് നടൻ ശിവരാജ്കുമാർ മൗനം വെടിയുന്നത്. കമൽഹാസന്റെ പ്രസ്താവന പുറത്തു വന്നയുടനെ,ആ അഭിപ്രായത്തെ പിന്തുണച്ച് നടൻ ശിവരാജ്കുമാർ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ കന്നഡ സംഘടനകൾ ശക്തമായി പ്രതിഷേധിച്ചു. തുടർന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ അഭിമുഖത്തിൽ ശിവണ്ണ നിലപാട് വ്യക്തമാക്കിയത്.

“കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ പറഞ്ഞത് ശരിയാണെന്ന് ഞാൻ പറയില്ല. ആ ചടങ്ങിൽ പങ്കെടുത്ത അവസരത്തിൽ കന്നഡ ഭാഷയെക്കുറിച്ച് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഞാൻ ശരിക്ക് കേട്ടില്ല. എനിക്ക് കന്നഡ ഭാഷയോട് വലിയ ബഹുമാനവും ആദരവും ഉണ്ട്. എന്റെ അച്ഛന് കന്നഡ ഭാഷയോടുള്ള ഇഷ്ടം നിങ്ങൾക്ക് നന്നായി അറിയാം”.

“നടൻ കമൽഹാസൻ പ്രസംഗിച്ചപ്പോൾ ഞാൻ വേദിയിൽ ഇരുന്നു, പക്ഷേ അദ്ദേഹം പറഞ്ഞത് ഞാൻ ശരിക്ക് കേട്ടില്ല. കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസൻ പറഞ്ഞത് രണ്ടാമതും കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത്. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു”. ശിവ രാജ്‌കുമാർ പറഞ്ഞു.

“കന്നഡയാണ് എന്റെ ആദ്യ ഓപ്ഷൻ എന്നതിൽ സംശയമില്ല. എല്ലാ ഭാഷകളും പ്രധാനമാണ്, പക്ഷേ എനിക്ക് കന്നഡയാണ് ആദ്യം വേണ്ടത്. കന്നഡയ്‌ക്കുവേണ്ടി ഞാൻ എന്റെ ജീവൻ തന്നെ നൽകും. കർണാടകയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഉണ്ടാകുമ്പോൾ, എപ്പോഴും ആദ്യം പ്രതികരിക്കുന്നത് ഞാനാണ്,” ശിവ രാജ്കുമാർ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കന്നഡ ഭാഷയെ അപമാനിച്ചുവെന്ന് ആരോപിച്ച് നടൻ കമൽഹാസനെതിരെ കഴിഞ്ഞ ദിവസങ്ങളായി കർണാടകയിൽ തുടർച്ചയായ പ്രതിഷേധങ്ങൾ നടന്നുവരികയാണ്. നടൻ കമൽഹാസൻ അഭിനയിച്ച ‘തഗ് ലൈഫ്’ എന്ന ചിത്രം 5-ാം തീയതി കർണാടകയിൽ റിലീസ് ചെയ്യില്ലെന്ന് കർണാടക സിനിമാ ചേംബർ ഓഫ് കൊമേഴ്‌സ് പ്രഖ്യാപിച്ചു കഴിഞ്ഞു.

Tags: Kamal HaasanFEATURED2Shiva Rajkumar
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies