കമൽഹാസന്റെ സിനിമ നിരോധനം; കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് നിയമപരമായ പിന്തുണ നൽകുമെന്ന് സംസ്ഥാന സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമൽഹാസന്റെ സിനിമ നിരോധനം; കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് നിയമപരമായ പിന്തുണ നൽകുമെന്ന് സംസ്ഥാന സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2025, 06:03 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കന്നഡ ഭാഷയെ ഇകഴ്‌ത്തിയ തമിഴ് നടൻ കമൽ ഹാസന്റെ തഗ് ലൈഫ് എന്ന സിനിമ കർണാടകത്തിൽ പ്രദർശിപ്പിക്കുന്നതിനെതിരെ നിലപാടെടുത്ത കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് നിയമപരമായ പിന്തുണ നൽകുമെന്ന് സംസ്ഥാന സർക്കാർ.

തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ ഫിലിം ബോർഡ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവർക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമപരമായ സഹകരണം ഉറപ്പ് നൽകി എന്ന് കന്നഡ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തമിഴിൽ നിന്നാണ് കന്നഡ പിറന്നതെന്ന് വിവാദ പ്രസ്താവന നടത്തിയ കമൽഹാസൻ, ഒരു കാരണവശാലും മാപ്പ് പറയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതേച്ചൊല്ലി സംസ്ഥാനത്ത് ഇതിനകം തന്നെ പ്രതിഷേധങ്ങൾ വ്യാപകമായിട്ടുണ്ട്. സിനിമാ നിരോധനത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണ ലഭിച്ചു എന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ പറഞ്ഞതായി കന്നഡ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കന്നഡ വിഷയത്തിൽ എല്ലാവരും ഉറച്ചുനിൽക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ നിയമപരമായ സഹകരണം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കമൽ ഹാസന്റെ തഗ് ലൈഫ് ജൂൺ 5 ന് ആഗോള വ്യാപകമായി റിലീസ് ചെയ്യുന്നു. കമൽ ഹാസൻ മാപ്പ് പറഞ്ഞില്ലെങ്കിൽ കർണാടകത്തിൽ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് നരസിംഹലു പ്രതികരിച്ചു. ഇന്ന് തീരുമാനം പ്രഖ്യാപിക്കേണ്ടിയിരുന്ന സിനിമാ വിതരണക്കാർ നാളെ വരെ സമയം ചോദിച്ചിട്ടുണ്ടെന്ന് നരസിംഹലു അറിയിച്ചു. വിദേശത്തേക്ക് പോയിരിക്കുന്ന കമൽഹാസൻ നാളെ ചെന്നൈയിൽ എത്തുന്നുണ്ട്, വിതരണക്കാർ കമൽഹാസനെ കാണും. തീരുമാനം പിന്നീട് അറിയിക്കാമെന്ന് വിതരണക്കാർ ഫിലിം ചേംബറിനെ അറിയിച്ചിട്ടുണ്ട്.

Tags: Kamal HaasanFEATURED2Chief Minister Siddaramaiah
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies