തിരുവനന്തപുരം: ബാലാവകാശ മേഖലയില്‍ ശ്രദ്ധേയ ഇടപെടലുകള്‍ക്കായി നല്‍കുന്ന ആദ്യ ‘സൗരക്ഷിക പഞ്ചമി പുരസ്‌കാരം’ ജന്മഭൂമി ലേഖകന്‍ അനീഷ് അയിലത്തിന് . 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ജൂണ്‍ 16 തിങ്കളാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
കേരളത്തിലെ ആദ്യ ബാലാവകാശ സമരമായി ചരിത്രത്തില്‍ രേഖപെടുത്തുന്ന മാഹാത്മ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ 1914 ജൂണ്‍ 16-ന് തിരുവനന്തപുരത്തെ ഊരൂട്ടമ്പലം ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന പ്രതിഷേധത്തിന്റെ സ്മരണ ദിനത്തിലാണ് ‘സൗരക്ഷിക’ ഈ പുരസ്‌കാരം നല്‍കുന്നത്. ബാലഗോകുലത്തിന കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ‘സൗരക്ഷിക’ ഈ ദിവസം ബാലാവകാശ ദിനമായി ആചരിക്കുന്നു.
പ്രൊഫ. എ.എം. ഉണ്ണികൃഷ്ണന്‍, പി. ശ്രീകുമാര്‍, മനേഷ് ശ്രീകാര്യം, അഡ്വ. എം. ശശിശങ്കര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിര്‍ണ്ണയിയച്ചത്. സാമൂഹിക പ്രതിബദ്ധതയോടെയും കുട്ടികളുടെ അവകാശ സംരക്ഷണത്തിനായും അനീഷ് എഴുതിയ നിരവധി ശ്രദ്ധേയ റിപ്പോര്‍ട്ടുകള്‍ പുരസ്‌കാരത്തിന് വഴിയൊരുക്കിയതായി സമിതി അഭിപ്രായപ്പെട്ടു.















