"ഞാൻ കളിച്ചുവളർന്നത്, എന്നെ രൂപപ്പെടുത്തിയത്"; അച്ഛന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റുമായി ദീപിക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

“ഞാൻ കളിച്ചുവളർന്നത്, എന്നെ രൂപപ്പെടുത്തിയത്”; അച്ഛന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റുമായി ദീപിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 01:54 pm IST
FacebookTwitterWhatsAppTelegram

തന്റെ പിതാവും ഇതിഹാസ ബാഡ്മിന്റൺ കളിക്കാരനുമായ പ്രകാശ് പദുക്കോണിന്റെ എഴുപതാം ജന്മദിനത്തിൽ അച്ഛന് സർപ്രൈസ് പിറന്നാൾ സമ്മാനവുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ. പദുക്കോൺ സ്കൂൾ ഓഫ് ബാഡ്മിന്റൺ (PSB) ആരംഭിക്കാനൊരുങ്ങുന്നുവെന്ന വാർത്തയാണ് താരം പങ്കുവച്ചത്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പിതാവിനായുള്ള പിറന്നാൾ ആശംസാ പോസ്റ്റിനൊപ്പമായിരുന്നു ദീപികയുടെ ഈ സർപ്രൈസ് പ്രഖ്യാപനം.

“ബാഡ്മിന്റൺ കളിച്ചു വളർന്ന ഒരാളെന്ന നിലയിൽ, ഈ കായിക വിനോദം ഒരാളുടെ ജീവിതത്തെ എത്രത്തോളം ശാരീരികമായും, മാനസികമായും, വൈകാരികമായും രൂപപ്പെടുത്തുമെന്ന് ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പദുക്കോൺ സ്കൂൾ ഓഫ് ബാഡ്മിന്റണി(പിഎസ്ബി)ലൂടെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളിലേക്ക് ബാഡ്മിന്റണിന്റെ സന്തോഷവും അച്ചടക്കവും എത്തിക്കാനും, ആരോഗ്യമുള്ളതും, കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും, സ്‌പോർട്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതുമായ ഒരു തലമുറയെ കെട്ടിപ്പടുക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അച്ഛനൊപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി ദീപിക കുറിച്ചു.

 

View this post on Instagram

 

A post shared by दीपिका पादुकोण (@deepikapadukone)

പദുക്കോൺ സ്കൂൾ ഓഫ് ബാഡ്മിന്റൺ പ്രതിവർഷം 75 കേന്ദ്രങ്ങളിലേക്ക് വികസിപ്പിച്ച് 2027 ആകുമ്പോഴേക്കും 250 കേന്ദ്രങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് പദ്ധതി. ‘എല്ലാവർക്കും ബാഡ്മിന്റൺ’ എന്ന ആപ്‌തവാക്യത്തിലാണ് സ്കൂളിന്റെ പ്രവർത്തനം. ബെംഗളൂരു, എൻസിആർ, മുംബൈ, ചെന്നൈ, ജയ്പൂർ, പൂനെ, നാസിക്, മൈസൂരു, പാനിപ്പത്ത്, ഡെറാഡൂൺ, ഉദയ്പൂർ, കോയമ്പത്തൂർ, സാംഗ്ലി, സൂറത്ത് എന്നിവയുൾപ്പെടെ 18 ഇന്ത്യൻ നഗരങ്ങളിലായി 75 ലധികം അടിസ്ഥാന പരിശീലന കേന്ദ്രങ്ങൾ സ്കൂൾ സ്ഥാപിച്ചു കഴിഞ്ഞു. മുൻ ലോക ഒന്നാം നമ്പർ താരവും ഓൾ-ഇംഗ്ലണ്ട് ചാമ്പ്യനുമായ പ്രകാശ് പദുകോൺ പിഎസ്ബിയുടെ മുഖ്യ ഉപദേഷ്ടാവും മെന്ററുമാണ്.

Tags: prakash padukonedeepika padukonefather70th birthday
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies