ഷീല സണ്ണിയോട് ഒടുങ്ങാത്ത പക; കാരണം വെളിപ്പെടുത്തി ലിവിയ; സ്റ്റാമ്പ് എത്തിച്ചത് സുഹൃത്ത് നാരായണ ദാസ്; ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷീല സണ്ണിയോട് ഒടുങ്ങാത്ത പക; കാരണം വെളിപ്പെടുത്തി ലിവിയ; സ്റ്റാമ്പ് എത്തിച്ചത് സുഹൃത്ത് നാരായണ ദാസ്; ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2025, 11:38 am IST
FacebookTwitterWhatsAppTelegram

തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ ഷീല സണ്ണിയെ കുടുക്കിയത് താനാണെന്ന് സമ്മതിച്ച് മുഖ്യപ്രതി ലിവിയ. തന്നെക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതിലുള്ള പകയാണ് ഇതിന് കാരണമായതെന്നും ലിവിയ പോലീസിനോട് പറഞ്ഞു. എന്നാൽ ലിവിയയുടെ ആരോപണങ്ങൾ തള്ളിയ ഷീല സണ്ണി, ലിവിയയുടെ ബന്ധുക്കൾ തന്നെയാണ് അവർക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതെന്ന് പ്രതികരിച്ചു .

മുംബൈയിൽ അറസ്റ്റിലായ ലിവിയ ജോസിനെ ഇന്ന് രാവിലെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തത്. ബെംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മന്റ് കോഴ്സ് പഠിക്കുന്ന ലിവിയക്ക് ഇത്രയും പണം എങ്ങനെ കിട്ടിയെന്ന് ഷീല മകനയച്ച ശബ്ദ സന്ദേശം മരുമകൾ വഴി ലിവിയയിലെത്തിയതാണ് പകയുടെ കാരണം. മരുമകളുടെ പത്ത്‌സെന്റ് സ്ഥലം ഷീലയുടെ വീട്ടുകാർ വിറ്റ് കടം വീട്ടിയിരുന്നു. തനിക്കും സഹോദരിക്കും അവകാശപ്പെട്ട സ്വത്ത് ഷീല നശിപ്പിച്ചുവെന്ന തോന്നലും പക വർദ്ധിപ്പിച്ചു

എന്നാൽ സഹോദരിക്ക് കൃത്യത്തിൽ പങ്കില്ലെന്നും ലിവിയ പറഞ്ഞു. ആൺ സുഹൃത്ത് നാരായണദാസാണ് ഷീലയെ കുടുക്കാൻ സഹായിച്ചത്. എല്‍എസ്ഡി സ്റ്റാമ്പ് വെക്കാനുള്ള തന്റെ പദ്ധതി അറിയിച്ചപ്പോൾ നാരായണദാസ് ആഫ്രിക്കക്കാരനിൽ നിന്ന് സ്റ്റാമ്പ് വാങ്ങി നൽകുകയായിരുന്നു.അതുമായി നാട്ടിലെത്തി ഷീലയുടെ ബാഗിലും സ്കൂട്ടറിലും വച്ചു. ശേഷം നാരായണദാസ് എക്സൈസിനെ വിവരമറിയിച്ച് ഷീലയെ കുടുക്കുകയായിരുന്നുവെന്നും ലിവിയ പറയുന്നു.

തനിക്കുണ്ടായ അപമാനത്തിന് ഷീലയെ സമൂഹത്തിൽ നാണംകെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ വ്യാജ സ്റ്റാമ്പ് നൽകി ആഫ്രിക്കക്കാരൻ പറ്റിച്ചുവെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലിവിയയെ പറ്റിച്ചത് നാരായണദാസ് ആണോയെന്ന് പൊലീസ് പരിശോധിക്കും. സംഭവത്തിൽ ലിവിയയെയും ആൺ സുഹൃത്ത് നാരായണ ദാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനായി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ആരോപണങ്ങൾ കളവാണെന്ന് ആരോപിച്ച് ഷീല സണ്ണിയും രംഗത്തെത്തി. ലിവിയയുടെ സ്വഭാവ ദൂഷ്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അവരുടെ ബന്ധുക്കൾ തന്നെ ബെംഗളൂരുവിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും ആരോപണം ഉന്നയിച്ചത് താനല്ലെന്നും അവർ പറഞ്ഞു.

Tags: Arrestchalakkudisheela sunnymain accusedfake drug caseliviya
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies