2025-ലെ വനിത ലോകകപ്പിന്റെ സമയക്രമം ഐസിസി പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്ത്യയും ശ്രീലങ്കയുമാണ് ലോകകപ്പ് വേദികൾ. ഓക്ടോബർ 29-നാണ് ആദ്യ സെമി. ഗുവാഹത്തിയോ കൊളംബോയോ ആയിരിക്കും വേദികൾ. രണ്ടാം സെമി 30ന് ബെംഗളൂരുവിൽ നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം ബെംഗളൂരുവിലാണ് നടക്കുന്നത്.
നവംബർ രണ്ടിന് കൊളംബോയിലോ ബെംഗളൂരുവിലോയാകും കലാശ പോര്. പാകിസ്ഥാന്റെ യോഗ്യത കണക്കിലെടുത്താകും അന്തിമ തീരുമാനം. ഏകദിന ലോകകപ്പിൽ പാകിസ്ഥാന്റെ മത്സരങ്ങൾക്ക് ഇന്ത്യ വേദിയാകില്ല. ഓക്ടോബർ അഞ്ചിന് പാകിസ്ഥാനും ഇന്ത്യയും ടൂർണമെന്റിൽ ആദ്യമായി നേർക്കുനേർ വരും. നിക്ഷ്പക്ഷ വേദിയായ കൊളംബോയിലാണ് മത്സരം. പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്താനും ആദ്യമായി ഏറ്റുമുട്ടുന്ന മത്സരമാണിത്.
ബെംഗളൂരുവിനെ കൂടാതെ വിശാഖപട്ടണം, ഇൻഡോർ, ഗുവാഹത്തി, കൊളംബോ എന്നിവിടങ്ങളാണ് ലോകകപ്പിന് വേദിയാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ന്യൂസിലൻഡിനെ നേരിടും. ഒക്ടോബർ ഒന്നിന് ഇൻഡോറിലാണ് മത്സരം. ടൂർണമെന്റിലെ 11 മത്സരങ്ങളാണ് കൊളംബോയിൽ നടക്കുന്നത്. 2020-ൽ ഫൈനലിലും നാല് തവണ സെമിയിലും എത്തിയതൊഴിച്ചാൽ ഇന്ത്യക്ക് ഇതുവരെ ലോകകപ്പിൽ മുത്തമിടാനായിട്ടില്ല.
The moment we’ve been waiting for! 🏆
The Women’s Cricket World Cup 2025 fixtures are OUT! 🗓🔥@ICC pic.twitter.com/qiAjB9arxI
— BCCI (@BCCI) June 16, 2025