തുർക്കി ഭയക്കണം... ഇന്ത്യയിൽ നിന്നും നാ​ഗാസ്ത്ര വാങ്ങാൻ സൈപ്രസ് തയ്യാറെടുക്കുന്നു; അർമേനിയയുടെ പക്കൽ പിനാകയും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുർക്കി ഭയക്കണം… ഇന്ത്യയിൽ നിന്നും നാ​ഗാസ്ത്ര വാങ്ങാൻ സൈപ്രസ് തയ്യാറെടുക്കുന്നു; അർമേനിയയുടെ പക്കൽ പിനാകയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2025, 12:40 pm IST
FacebookTwitterWhatsAppTelegram

തുർക്കിയെ പ്രതിരോധിക്കാൻ ഇന്ത്യയിൽ നിന്നും ​നാ​ഗാസ്ത്ര അടക്കമുള്ള നൂതന ആയുധങ്ങൾ വാങ്ങാൻ സൈപ്രസ് തയ്യാറെടുക്കുന്നു. ഇസ്രായേൽ-ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങൾ സംയുക്തമായി നിർമ്മിക്കുന്ന സ്കൈ സ്ട്രൈക്കർ ഡ്രോണുകൾ സ്വന്തമാക്കാനും സൈപ്രസ് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം സൈപ്രസ് സന്ദർശിച്ച് മടങ്ങിയിരുന്നു. സന്ദർശന വേളയിൽ ആയുധ വ്യാപാര കരാറുകളെക്കുറിച്ചുള്ള ചർച്ചകളും നടന്നതായി റിപ്പോർട്ടുണ്ട്.

1974-ലാണ് സൈപ്രസ്- തുർക്കി ബന്ധം വഷളായത്. സൈപ്രസിന്റെ ഭാ​ഗമായ
ദ്വീപിന്റെ നിയന്ത്രണം തുർക്കി പിന്തുണയോടെ സൈന്യം പിടിച്ചെടുത്തിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താൻ ഇന്ത്യയിലേക്കയച്ച ​​ഡ്രോണുകൾ തുർക്കി സമ്മാനിച്ചവയായിരുന്നു. ഇതിന് പിന്നാലെയാണ് നാ​ഗാസ്ത്ര സൈപ്രസിന് നൽകാൻ ഇന്ത്യയും തയ്യാറെടുക്കുന്നത്. കശ്മീരിന്റെ കാര്യത്തിൽ അനാവശ്യ ഇടപെടൽ നടത്തുന്ന തുർക്കിക്കുള്ള സന്ദേശം കൂടിയാണ് മോദിയുടെ സന്ദർശനവും ആയുധ കൈമാറ്റവും.

ഓപ്പറേഷൻ സിന്ദൂറിൽ ജയ്ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ ഭീകര ക്യാമ്പുകളെ ചുട്ടുചാമ്പലാക്കിയതും ഇതേ നാ​ഗാസ്ത്രയായിരുന്നു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച നാ​ഗാസ്ത്ര വാങ്ങാൻ വാങ്ങാൻ നിരവധി ലോകരാജ്യങ്ങളാണ് താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

1960-ലാണ് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് സൈപ്രസ് സ്വാതന്ത്ര്യം നേടിയത്. കോമൺ‌വെൽത്തിലെ അംഗങ്ങളെന്ന നിലയിൽ ഇന്ത്യയും സൈപ്രസും ചരിത്രപരമായ ബന്ധവുമുണ്ട്. മുൻപ് സൈപ്രസിന് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ  ഇന്ത്യയിരുന്നു.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ത്യ- തുർക്കി ബന്ധം വഷളായത്. തുർക്കിയോട് അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് സെെപ്രസും അർമേനിയയും. അർമേനിയയുടെ പക്കൽ ഇന്ത്യ തദ്ദേശിയമായി നിർമിച്ച പിനാക മിസൈൽ സിസ്റ്റമുണ്ട്. 2022- 23 കാലഘട്ടത്തിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇതു സംബന്ധിച്ച കരാർ ഒപ്പുവച്ചത്.

Tags: turkeyIndia- Cyprus
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies