കാത്തിരിപ്പ് വെറുതെയാകുമോ; ഇന്ത്യയുടെ സ്റ്റാർ ബാറ്റർ പരിക്കിന്റെ പിടിയിൽ? ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് നാളെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാത്തിരിപ്പ് വെറുതെയാകുമോ; ഇന്ത്യയുടെ സ്റ്റാർ ബാറ്റർ പരിക്കിന്റെ പിടിയിൽ? ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2025, 02:54 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരം നാളെ തുടങ്ങാനിരിക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി സ്റ്റാർ ബാറ്ററുടെ പരിക്ക് ഭീഷണി. ഇന്ത്യൻ ബാറ്റർ കരുൺ നായർക്കാണ് നെറ്റ്സിൽ പരിശീലനത്തിനിടെ പരിക്കേറ്റത്. പേസർ പ്രസിദ്ധ് കൃഷ്‍ണയുടെ പന്തുകൾ നേരിടുന്നതിനിടെയാണ് സംഭവം.

പ്രസിദ്ധ് എറിഞ്ഞ പന്ത് താരത്തിന്റെ വാരിയെല്ലിൽ കൊണ്ട് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കരുൺ ചെറിയ അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും ചെറിയ ഇടവേളയ്‌ക്ക് ശേഷം പരിശീലനം പുനരാരംഭിച്ചത് ആരാധകർക്ക് ആശ്വാസമായി. 33 കാരനായ താരത്തിന് നിലവിൽ ഗുരുതര പരിക്കുകളൊന്നുമില്ലെന്നാണ് സൂചന. നാളെ ലീഡ്‌സിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ കരുൺ കളിക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടിയ കരുൺ നായർക്ക് 2017 ന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരം കളിക്കാനുള്ള അവസരമാണിത്. ആഭ്യന്തരക്രിക്കറ്റിലെ മികച്ച ഫോമാണ് സെലക്ടർമാർ പലതവണ അവഗണിച്ച താരത്തിന് തിരിച്ചുവരവിനുള്ള വഴിയൊരുക്കിയത്.

അതേസമയം, ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ ആതിഥേയർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ക്രിസ് വോക്‌സ് ഇംഗ്ലണ്ട് നിരയിലേക്ക് തിരിച്ചെത്തിയപ്പോൾ, ജേക്കബ് ബെഥേലിനു പകരക്കാരനായി ഒല്ലി പോപ്പിന് അവസരം ലഭിച്ചു. കണങ്കാലിനേറ്റ പരിക്കുമൂലം കഴിഞ്ഞ രണ്ട് ടെസ്റ്റുകളിൽ നിന്ന് വിട്ടുനിന്ന വോക്സ്, സാം കുക്കിന് പകരക്കാരനാകും. ഹാംസ്ട്രിംഗ് പ്രശ്‌നം കാരണം വിശ്രമത്തിലായ ഗസ് ആറ്റ്കിൻസണിന് പകരക്കാരനായി ബ്രൈഡൺ കാർസും ടീമിലെത്തി.

Tags: Indian Cricket Teambatter Karun Nairinjury scareEngland-India test series
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies