ഇറാന്റെ മിസൈല്‍ ആക്രമണവും തളര്‍ത്തിയില്ല; ഇസ്രയേല്‍ ഓഹരി വിപണി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍, ആഗോള വിപണികളില്‍ ചാഞ്ചാട്ടം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഇറാന്റെ മിസൈല്‍ ആക്രമണവും തളര്‍ത്തിയില്ല; ഇസ്രയേല്‍ ഓഹരി വിപണി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍, ആഗോള വിപണികളില്‍ ചാഞ്ചാട്ടം

ടെല്‍ അവീവ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓള്‍ ഷെയര്‍ സൂചിക 0.5% ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2,574.89 ലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2025, 05:47 pm IST
Facebook
Twitter
WhatsAppTelegram

ടെല്‍ അവീവ്: ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും മുന്നോട്ടു കുതിച്ച് ഇസ്രയേല്‍ ഓഹരി വിപണി. ടെല്‍ അവീവ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ജൂണ്‍ 19 വ്യാഴാഴ്ച ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇസ്രായേലിനെതിരെ ഇറാന്‍ വിക്ഷേപിച്ച മിസൈലുകളിലൊന്ന് വീണ് സ്റ്റോക്ക് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതും വിപണിയെ തെല്ലും ഉലച്ചില്ല.

ശക്തമായ ഭൗമ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പ്രതിരോധ ശേഷി പ്രകടമാക്കുകയാണ് ഇസ്രായേലിന്റെ ഓഹരി വിപണി. അനിശ്ചിതത്വത്തിനിടയിലും നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്നത് തുടര്‍ന്നു. ടെല്‍ അവീവ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓള്‍ ഷെയര്‍ സൂചിക 0.5% ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2,574.89 ലെത്തി. ടിഎ35, ടിഎ125 എന്നിവ പോലുള്ള മറ്റ് സൂചികകളും 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 2,810.85, 2,850.08 എന്നീ നിലവാരത്തില്‍ വ്യാപാരം നടത്തി.

ജൂണ്‍ 13 ന് ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേലി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മുന്‍നിര സൂചികയായ ടിഎ 125 തുടര്‍ച്ചയായി മുന്നേറുകയാണ്. ജൂണില്‍ ഇതുവരെ സൂചിക ഏകദേശം 5% ഉയര്‍ന്നു. മെയ് മാസത്തില്‍ 6.55% ഉയര്‍ച്ചയും ഏപ്രിലില്‍ 4.53% ഉയര്‍ച്ചയുമാണ് സൂചികയില്‍ ഉണ്ടായത്.

ആഗോള വിപണിയില്‍ ചാഞ്ചാട്ടം

അതേസമയം ഏഴാം ദിവസത്തിലേക്ക് കടന്ന ഇറാന്‍-ഇസ്രായേല്‍ യുദ്ധം വ്യാഴാഴ്ചയും ആഗോള ഓഹരി വിപണികളെ ബാധിച്ചു. യൂറോപ്പില്‍ ഓഹരികള്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ഇടിഞ്ഞു. യുഎസ് എസ് & പി 500 ഫ്യൂച്ചേഴ്‌സ് 0.6% ഇടിഞ്ഞു. ഏഷ്യന്‍ വിപണികളില്‍ തായ്‌വാന്റെ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് 1.5% ഇടിഞ്ഞു, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 2% ഇടിഞ്ഞു.

ഇന്ത്യയില്‍ ജാഗ്രത

ചാഞ്ചാട്ടം പ്രകടമാണെങ്കിലും ഇന്ത്യന്‍ ഓഹരി വിപണികള്‍ കൂടുതലായി സ്ഥിരത പുലര്‍ത്തുന്നതാണ് ദൃശ്യമാകുന്നത്. സെന്‍സെക്‌സ് 82.79 പോയന്റ് താഴ്ന്ന് 24793.25 ലും നിഫ്റ്റി50 18.80 പോയന്റ് താഴ്ന്ന് 24793.25 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags: israelSENSEXNIFTYstock exchangeTel AvivIsrael-Iran warisrael stock exchange
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies