മലപ്പുറം: 12-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി മുഹമ്മദ് അഷ്റഫാണ് പിടിയിലായത്. കുട്ടികളെ പീഡിപ്പിച്ചതിന് കോഴിക്കോടും കണ്ണൂരും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
കൊണ്ടോട്ടിയിൽ ഏഴ് മാസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ മുഹമ്മദ് അഷ്റഫ് കൊണ്ടോട്ടിയിൽ നിന്നും മുങ്ങിയിരുന്നു. പിന്നീട് ഡൽഹി, അജ്മീർ, ഹൈദരാബാദ്, ഏർവാടി, മംഗളൂരു തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചു.
മംഗലാപുരത്തേക്ക് ട്രെയിനിൽ പോകുന്നതിനിടെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.















