പ്രതിരോധ കയറ്റുമതിയില്‍ തിളങ്ങി ഇന്ത്യ; ഇനി ലക്ഷ്യം 50,000 കോടി രൂപ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ കയറ്റുമതിയില്‍ തിളങ്ങി ഇന്ത്യ; ഇനി ലക്ഷ്യം 50,000 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2025, 02:44 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ 14 വര്‍ഷത്തിനിടെ പ്രതിരോധ കയറ്റുമതിയില്‍ കാര്യമായ കുറവ് വരുത്തി ഇന്ത്യ. കയറ്റുമതിയില്‍ വന്‍ വര്‍ധനയാണ് രാജ്യം രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയില്‍ അസാധാരണ വര്‍ധനയുണ്ടായി എന്ന് കണക്കുകള്‍ പറയുന്നു. 2013-14ല്‍ വെറും 686 കോടി രൂപയായിരുന്നു ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി. 2024-25ല്‍ 23,622 കോടി രൂപയായി ഉയര്‍ന്നു. 34 മടങ്ങ് വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വയംപര്യാപ്തവമായ പ്രതിരോധ വ്യവസായം കെട്ടിപ്പടുക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ തുടര്‍ന്നാണ് ഈ വര്‍ധനയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഗുണനിലവാരത്തില്‍ മികവ് പുലര്‍ത്താനും ഇന്ത്യക്ക് സാധിക്കുന്നുണ്ട്. കൊട്ടക് മ്യൂച്ച്വല്‍ ഫണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2010ല്‍ ഇന്ത്യ കോലത്തിലെ ഏറ്റവും വലിയ ഡിഫന്‍സ് ഉപകരണ ഇറക്കുമതി രാജ്യമായിരുന്നു. 2024 എത്തിയപ്പോഴേക്കും ഇന്ത്യ ഇറക്കുമതി കുറച്ച് സ്ഥാനം നാലിലേക്ക് എത്തിച്ചു.

നയപരിഷ്‌കരണങ്ങളുടെ ഭാഗമായി ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചതിന്റെ ഫലമാണിത്. കയറ്റുമതി നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതുമുതല്‍ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം പ്രേരിപ്പിക്കുന്നതുവരെ, ആഗോളതലത്തില്‍ വ്യാപക ഇടപെടലിനു സര്‍ക്കാര്‍ ശക്തമായ അടിത്തറ പാകിയിട്ടുണ്ട്-കേന്ദ്രം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-25 ല്‍, പ്രതിരോധ കയറ്റുമതി സ്വകാര്യ മേഖലയില്‍ നിന്ന് 15,233 കോടി രൂപയും പ്രതിരോധ പൊതുമേഖല കമ്പനികളില്‍ നിന്ന് 8389 കോടിയും ആയി ഉയര്‍ന്നു എന്നതും ശ്രദ്ധേയമാണ്.

2023-24ല്‍ ഇത് യഥാക്രമം 15,209 കോടിയും 5874 കോടി രൂപയും ആയിരുന്നു. 2024-25 ല്‍ ഡിഫന്‍സ് പൊതുമേഖല കമ്പനികളുടെ കയറ്റുമതിയിലുണ്ടായത് 42.85% വര്‍ധനയാണ്. ഇത് ഇന്ത്യന്‍ പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ആഗോള സ്വീകാര്യതയുടെ പ്രതിഫലനമാണ്.

ഇന്ത്യ ഇപ്പോള്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്കു വൈവിധ്യമാര്‍ന്ന പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, നിരീക്ഷണ ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍, റഡാറുകള്‍, ടോര്‍പ്പിഡോകള്‍ പോലുള്ള നൂതന സംവിധാനങ്ങള്‍ എന്നിവയാണ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന പ്രധാന ഉല്‍പ്പന്നങ്ങള്‍. അമേരിക്ക, ഫ്രാന്‍സ്, അര്‍മേനിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇന്ത്യയുടെ ഉപഭോക്താക്കളാണ്.

2029 ആകുമ്പോഴേക്കും കയറ്റുമതി 50,000 കോടി രൂപയ്‌ക്ക് മുകളില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

 

Tags: India-defenceexport
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies