സ്ഥിരം സമരകേന്ദ്രമാക്കി തകർക്കാൻ ശ്രമം: കേരള സർവകലാശാലയെ തകർക്കാനുള്ള നീക്കങ്ങളിൽ നിന്ന് ഇടത് സംഘടനകൾ പിന്തിരിയണം: സിൻഡിക്കേറ്റ് അംഗങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ഥിരം സമരകേന്ദ്രമാക്കി തകർക്കാൻ ശ്രമം: കേരള സർവകലാശാലയെ തകർക്കാനുള്ള നീക്കങ്ങളിൽ നിന്ന് ഇടത് സംഘടനകൾ പിന്തിരിയണം: സിൻഡിക്കേറ്റ് അംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2025, 05:37 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരള സർവകലാശാലയെ സ്ഥിരം സമരകേന്ദ്രമാക്കി തകർക്കാനാണ് ഇടത് സംഘടനകൾ ശ്രമിക്കുന്നതെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവിച്ചു.

“ബാഹ്യശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായി, ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ അംഗീകരിക്കില്ലെന്ന് വെല്ലുവിളിച്ച് സർവകലാശാലയുടെ സമാധാനാന്തരീക്ഷത്തെ തകർക്കാനാണ് ഇടത് സംഘടനകൾ ശ്രമിക്കുന്നത്. സർവകലാശാലയുടെ സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി എസ് എഫ് ഐ ക്കാരായ വിദ്യാർത്ഥികൾ സർവകലാശാലയ്‌ക്കുള്ളിൽ കടന്നത് അങ്ങേയറ്റം ഗൗരവമുള്ള സംഗതിയാണ്. ഈ കാര്യത്തിൽ പോലീസിന്റെ ഒത്തുകളി നടന്നിട്ടുണ്ടെന്ന് തന്നെ കരുതാം”. സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

“ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും സർവകലാശാലയുടെ പ്രധാന കവാടം മണിക്കൂറുകളോളം ഉപരോധിച്ചത് വിവിധ സേവനങ്ങൾക്കായി സർവകലാശാലയിലെത്തിയ വിദ്യാർത്ഥികളെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. നിലവിൽ കേരള സർവകലാശാലുടെ വൈസ് ചാൻസലർ ചുമതല വഹിക്കുന്ന പ്രൊ. (ഡോ.) മോഹനൻ കുന്നുമ്മേൽ വിദേശത്ത് പോയ സാഹചര്യത്തിൽ രാജ്ഭവൻ പകരം ചാർജ് നൽകിയ ഡോ. സിസാ തോമസ് ചുമതലയേൽക്കാൻ വന്നപ്പോൾ പോലും സർവകലാശാലാ ആസ്ഥാനം സംഘർഷഭരിതമായിരുന്നു. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന കേരള സർവകലാശാലയെ തകർക്കാനുള്ള നീക്കങ്ങളിൽ നിന്ന് ഇടത് സംഘടനകൾ പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു. ” സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ ടി ജി നായർ, പി എസ് ഗോപകുമാർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags: University of Kerala
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies