"വീണയ്ക്ക് കാണ്ടാമൃ​ഗത്തിന്റെ തൊലിക്കട്ടി;നേതാക്കന്മാർക്ക് വയറുവേദന വന്നാൽ ചികിത്സയ്ക്ക് വിദേശത്ത് പോകും,പാവപ്പെട്ടവർ ഇവിടെ പിടഞ്ഞുവീണ് മരിക്കുന്നു"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“വീണയ്‌ക്ക് കാണ്ടാമൃ​ഗത്തിന്റെ തൊലിക്കട്ടി;നേതാക്കന്മാർക്ക് വയറുവേദന വന്നാൽ ചികിത്സയ്‌ക്ക് വിദേശത്ത് പോകും,പാവപ്പെട്ടവർ ഇവിടെ പിടഞ്ഞുവീണ് മരിക്കുന്നു”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2025, 05:32 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: നാല് വർഷം കൊണ്ട് 63,000 കോടി രൂപ കേരളത്തിന്റെ ആരോ​ഗ്യമേഖലയ്‌ക്ക് വേണ്ടി കേന്ദ്ര സർക്കാർ നൽകിയെന്നും അത് സംസ്ഥാനസർക്കാർ വകമാറ്റി ചെലവഴിച്ചുവെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കേന്ദ്ര ഫണ്ട് സംസ്ഥാനസർക്കാർ എന്ത് ചെയ്തെന്ന കാര്യത്തിൽ ധവളപത്രം കൊണ്ടുവരണമെന്നും കൃത്യമായ ഉത്തരം പറയണമെന്നും ശോഭ സുരേന്ദ്രൻ പറ‍ഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി തകർന്ന സംഭവത്തിൽ, ആരോ​ഗ്യവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ നടന്ന പ്രതിഷേധസമരത്തിൽ സംസാരിക്കുകയായിരുന്നു അവർ.

“ചെറുവിരൽ അനക്കരുതെന്ന് നേതാക്കന്മാർ ആജ്ഞാപിച്ചാൽ ഓച്ചാനിച്ച് നിൽക്കുന്ന ആരോ​ഗ്യവകുപ്പ് മന്ത്രിയാണ് വീണ. വണ്ടാനം മെഡിക്കൽ കോളേജിലെ അമ്മയും കുഞ്ഞും മരിച്ചു. എന്നിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കുകയോ രാജിവയ്‌ക്കുകയോ ചെയ്തോ. എന്നിട്ട് ഇന്നലെ ബോധക്ഷയം ഉണ്ടായിരിക്കുകയാണ്. അഭിനയമാണിത്. ഇത് സിനിമയല്ല. വീണ ജോർജ് ശരീരമനങ്ങി പ്രവർത്തിച്ചിട്ടില്ല. പാർട്ടിക്ക് വേണ്ടി ഒരു മുദ്രാവാക്യം വിളിച്ചിട്ടില്ല. ഒരു യോ​ഗത്തിൽ സംസാരിക്കാൻ പോലും പോയിട്ടില്ല”.

“കാണ്ടാമൃ​ഗത്തിന്റെ തൊലക്കട്ടിയാണ് വീണയ്‌ക്ക്. ഒരമ്മയുടെ മനസുണ്ടായിരുന്നെങ്കിൽ ഇന്നലെ രാജിവയ്‌ക്കുമായിരുന്നു. ഇത് നന്നായി നടത്തിക്കൊണ്ടുപോകാൻ കഴിയുന്നവർക്ക് ഇത് നൽകാൻ പറയുമായിരുന്നു. ബിന്ദുവിന്റെ മരണത്തിൽ ഒന്നാം പ്രതിയാണ് വീണ. എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടപടി സ്വീകരിക്കുന്നില്ല’.

മെഡിക്കൽ കോളേജിൽ വരുന്ന പാവപ്പെട്ടവർ ചികിത്സ കിട്ടാതെ പിടഞ്ഞുവീണ് മരിക്കുകയാണ്. ഇന്ന് രോ​ഗമുള്ള ഒരാൾക്ക് എംആർഐ സ്കാനിം​ഗ് റിപ്പോർട്ട് കിട്ടുന്നത് ആറ് മാസം കഴിഞ്ഞാണ്. ഈ രീതി മാറ്റണം. ആരോ​ഗ്യമേഖലയ്‌ക്ക് വേണ്ടി വിനിയോ​ഗിക്കാനുള്ള പണം സംസ്ഥാനസർക്കാർ വെട്ടിക്കുറച്ചു. എന്നിട്ട് നിങ്ങൾക്ക് പനി വന്നാൽ, വയറുവേദന വന്നാൽ നിങ്ങൾ അമേരിക്കയിലേക്ക് പോകും. കേന്ദ്രത്തിന്റെ പണം ആരുടെ പോക്കറ്റിലേക്കാണ് പോയതെന്ന് അറിയണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Tags: health departmentSobha SurendranVEENA GOERGE
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies