പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2025, 03:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2019 ലെ പുൽവാമ ഭീകരാക്രമണത്തിന് ഉപയോ​ഗിച്ച സ്ഫോടക വസ്തു വാങ്ങിയത് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയെന്ന് റിപ്പോ‍ർട്ട്. ഐഇഡി സ്ഫോടനത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന  പ്രധാന ഘടകമായ അലുമിനിയം പൊടിയാണ് ഓൺലൈൻ വഴി വാങ്ങിയത്. ആക്രമണത്തിന്റെ ആസൂത്രണത്തിലുടനീളം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ദി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്.

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്കായുള്ള ധനസഹായം തുടങ്ങിയവ നിരീക്ഷിക്കുന്ന ആഗോള സംഘടനയാണ് എഫ്‌എടിഎഫ്. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ-മുഹമ്മദ് നടത്തിയ സ്ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

2022 ലെ ​ഗോരഖ്നാഥ് ഭീകരാക്രണത്തിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പങ്ക് എഫ്‌എടിഎഫ് ചൂണ്ടിക്കാട്ടുന്നു. സുരക്ഷ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച ഭീകരൻ ഇസ്ലാമിക് സ്റ്റേറ്റിന്  ഓൺലൈൻ പേയ്മന്റ് പ്ലാറ്റ്ഫോമായ PayPal ഉപയോഗിച്ച്  6.7 ലക്ഷം രൂപ കൈമാറി. തന്റെ ലൊക്കേഷൻ മറച്ചുവയ്‌ക്കാൻ ഒന്നിലധികം വിപിഎൻ സേവനങ്ങൾ ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ 44 അന്താരാഷ്‌ട്ര ഇടപാടുകളാണ് ഭീകരൻ നടത്തിയത്. പണമിടപാടിൽ സംശയം തോന്നിയ PayPal അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചു. വേഗതയേറിയതും കണ്ടെത്താൻ പ്രയാസമുള്ളതുമായ ഓൺലൈൻ പേയ്‌മെന്റ് ചാനലുകൾ ഭീകരർ കൂടൂതലായി ഉപയോ​ഗിക്കുന്നുണ്ടെന്നും എഫ്‌എടിഎഫ് വ്യക്തമാക്കി.

പത്ത് വർഷത്തിനിടെയുണ്ടായ ഫിൻടെക് പ്ലാറ്റ്‌ഫോമുകളുടെ ദ്രുതഗതിയിലുള്ള വളർച്ച ഭീകര ഫണ്ടിം​ഗിന് സഹായകമായെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, വിപിഎൻ ഉപയോഗം, ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ എന്നിവയുടെ നിരീക്ഷണം വർദ്ധിപ്പിക്കാൻ അംഗരാജ്യങ്ങളോട് എഫ്എടിഎഫ് ആവശ്യപ്പെട്ടു.

Tags: pulwama attack
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies