റിലയന്‍സ് ജിയോയ്ക്ക് അങ്ങ് ഈജിപ്റ്റിലുമുണ്ട് സ്വാധീനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

റിലയന്‍സ് ജിയോയ്‌ക്ക് അങ്ങ് ഈജിപ്റ്റിലുമുണ്ട് സ്വാധീനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2025, 07:43 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പിന്തുണയ്‌ക്കുന്ന കമ്പനി ഈജിപ്റ്റിലെ വന്‍കിട ടെലികോം കമ്പനിയായ ഈജിപ്റ്റ് ടെലികോമുമായി കൈകോര്‍ക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന മുന്‍നിര ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി കമ്പനിയായ കെയര്‍ എക്‌സ്പര്‍ട്ടാണ് ടെലികോം ഈജിപ്റ്റുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത്. സമഗ്രമായ ഡിജിറ്റല്‍ ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോം ഈജിപ്റ്റില്‍ ലഭ്യമാക്കാനാണ് പുതിയ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്.

ഈജിപ്റ്റിനുള്ളില്‍ തന്നെ സ്ഥാപിക്കുന്ന ദേശീയ, സുരക്ഷിത ക്ലൗഡ് സംവിധാനമുപയോഗിച്ചായിരിക്കും പ്ലാറ്റ്‌ഫോം മാനേജ് ചെയ്യുക. ഏകീകൃത ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോഡുകള്‍ ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റവുമായി കണക്റ്റ് ചെയ്യുന്നതാകും പുതിയ പ്ലാറ്റ്‌ഫോം. റിലയന്‍സ് ജിയോയ്‌ക്ക് നിക്ഷേപമുള്ള സ്ഥാപനമാണ് കെയര്‍ എക്‌സ്പര്‍ട്ട്.

നിലവിലുള്ള സംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പുതിയ കാര്യങ്ങള്‍ ഇന്റഗ്രേറ്റ് ചെയ്യാന്‍ കെയര്‍എക്‌സ്പര്‍ട്ട് ലഭ്യമാക്കുന്ന സേവനങ്ങളിലൂടെ സാധിക്കും. ബില്ലിംഗ് നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിക്കുകയും റെവന്യൂ കളക്ഷന്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ഏകീകൃത ഡിജിറ്റല്‍ പേമെന്റ് സംവിധാനവും ഇതില്‍ ഉള്‍പ്പെടും. എല്ലാ നിയമങ്ങളും പാലിച്ചും ഡാറ്റ സുരക്ഷിതത്വം ഉറപ്പാക്കിയും ആയിരിക്കും പുതിയ പദ്ധതി നടപ്പാക്കുക. സുരക്ഷിതമായുള്ള തദ്ദേശീയ ക്ലൗഡ് ഹോസ്റ്റിംഗ് സംവിധാനം ആരോഗ്യ വിവരങ്ങളുടെ മേലുള്ള പരമാധികാരം ഈജിപ്റ്റിന് തന്നെ നല്‍കുന്നു. അതില്‍ വിട്ടുവീഴ്‌ച്ചയുണ്ടാകില്ല. എഐ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിക്കാനും ഭാവിയില്‍ മാറ്റങ്ങള്‍ വരുത്താനും അവസരമൊരുക്കുന്ന രീതിയിലാണ് ക്ലൗഡ് അടിസ്ഥാനസൗകര്യം സജ്ജീകരിക്കുക.

ഹോസ്പറ്റിലുകളും മെഡിക്കല്‍ സെന്ററുകളുമടക്കം 500ലധികം കേന്ദ്രങ്ങളില്‍ കെയര്‍ എക്‌സ്പര്‍ട്ട് സംവിധാനങ്ങള്‍ പ്രവര്‍ത്തനനിരതമാണ്. ആറ് രാജ്യങ്ങളിലായി 15 മില്യണ്‍ രോഗികള്‍ ഇതിന്റെ ഭാഗമാണ്. അപ്പോളോ, സികെ ബിര്‍ള, റിലയന്‍സ്, എച്ച്‌സിഎല്‍, സിപ്ല, പ്രതിരോധ മന്ത്രാലയം, ബിഎച്ച്ഇഎല്‍, ഡിവിസി, ടാറ്റ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് തുടങ്ങി നിരവധി വന്‍കിട ഇന്ത്യന്‍ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്. ഏത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്കും ഇവര്‍ സേവനം നല്‍കുന്നു. 2021ല്‍ പ്രവര്‍ത്തനമാരംഭിച്ച കെയര്‍ എക്‌സ്പര്‍ട്ട് മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

Tags: reliance jioegypt telecom
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies