അമിത് ഷായുടെ സന്ദര്‍ശനം; ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമിത് ഷായുടെ സന്ദര്‍ശനം; ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2025, 07:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് വൈകിട്ട് 6 മണി മുതലും നാളെ രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയുമാണ് ഗതാഗത നിയന്ത്രണം.

ഇന്ന് വൈകിട്ട് 6 മുതല്‍ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുമുഖം, പേട്ട, പാറ്റൂര്‍, ആശാന്‍ സ്‌ക്വയർ, ബേക്കറി ഫ്ലൈ ഓവര്‍, പനവിള, അരിസ്‌റ്റോ ജംഗ്ഷന്‍, തമ്പാനൂര്‍ വരെയുള്ള റോഡിലും നാളെ രാവിലെ 8 മണിമുതല്‍ തമ്പാനൂര്‍, അരിസ്‌റ്റോ ജംഗ്ഷന്‍, മോഡല്‍ സ്‌കൂള്‍, സംഗീതകോളജ്, മേട്ടുകട റോഡിലും, ഓവര്‍ബ്രിഡ്ജ്, കിഴക്കേകോട്ട റോഡിലും, അട്ടകുളങ്ങര, ഈഞ്ചക്കല്‍ റോഡിലും, പഴവങ്ങാടി ശ്രീകണ്‌ഠേശ്വരം റോഡിലും, പവര്‍ഹൗസ്സ് കിഴക്കേകോട്ട റോഡിലും, 11 മണി മുതല്‍ മോഡല്‍ സ്‌കൂള്‍, പനവിള, ബേക്കറി ഫ്‌ലൈ ഓവര്‍, ജനറല്‍ ഹോസ്പിറ്റല്‍, ശംഖുമുഖം, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡിലും, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, വലിയതുറ, കല്ലുമൂട് ഈഞ്ചക്കല്‍ സര്‍വീസ് റോഡിലും, വെണ്‍പാലവട്ടം, കിംസ് ആശുപത്രി റോഡിലും, ചാക്ക അനന്തപുരി ആശുപത്രി റോഡിലും, പേട്ട പള്ളിമുക്ക്, കണ്ണമ്മൂല, കുമാരപുരം, മെഡിക്കല്‍ കോളേജ് റോഡിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെ പുത്തരികണ്ടം മൈതാനത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ കിള്ളിപാലം, അട്ടകുളങ്ങര, എസ്എംവി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ആളെ ഇറക്കിയ ശേഷം വലിയ വാഹനങ്ങള്‍ ആറ്റുുകാല്‍പാര്‍ക്കിംഗ് ഗ്രൗണ്ട്, ഹോമിയോ കോളജ് പാര്‍ക്കിംഗ് ഗ്രൗണ്ട്, ചാല സ്‌കൂള്‍ ഗ്രൌണ്ട് എന്നിവിടങ്ങളിലും, ചെറിയ വാഹനങ്ങള്‍ പവര്‍ ഹൗസ്സ് റോഡിലെ ലോറി പാര്‍ക്കിംഗ് ഗ്രൗണ്ട്, ഫോര്‍ട്ട് സ്‌കൂള്‍ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം ഗ്രൗഡിലും, അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാര്‍ക്ക്‌ചെയ്യണം.

ബിജെപി സംസ്ഥാന ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് അമിത് ഷാ എത്തുന്നത്. ഇന്ന് രാത്രി 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷായെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. അമിത് ഷായെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് ബിജെപി സജ്ജീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് രണ്ട് പരിപാടികളിലാണ് അമിത് ഷാ പങ്കെടുക്കുന്നത്. നാളെ രാവിലെ 11 മണിക്കാണ് ഉദ്ഘാടനം നടക്കുന്നത്. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ ജി മാരാരുടെ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാഛാദനം ചെയ്യും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാർഡുതല നേതൃസം​ഗമവും അമിത് ഷാ ഉദ്ഘാടനം ചെയ്യും. 5000-ത്തിലധികം വാർഡുതല പ്രതിനിധികൾ സം​ഗമത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരത്ത് നിന്ന് മടങ്ങും. കണ്ണൂരിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തും. രാത്രിയോടെ ഡൽഹിയിലേക്ക് തിരിക്കും.

Tags: Amit ShahHome Minister Amit Shah
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies