വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2025, 10:52 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് റാപ്പർ വേടന്റെയും (ഹിരൺ ദാസ് മുരളി) ​ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ. ഇരുവരുടെയും പാട്ടുകൾ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി സിൻഡിക്കേറ്റ് അം​ഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുൻ മലയാളം വിഭാ​ഗം മേധാവി എംഎം ബഷീറാണ് പഠനം നടത്തി വിസിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

കാലിക്കറ്റ് സർവകലാശാലയിലെ ബിഎ മലയാളം മൂന്നാം സെമസ്റ്ററിൽ പാട്ട് ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. തുടർന്ന് അതിന്റെ നടപടിക്രമങ്ങളും നടന്നിരുന്നു. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചാൻസലർ നിർദേശിച്ചിരുന്നു.

​ഗൗരിലക്ഷ്മിയുടെ ‘അജിത ഹ​രേ’ എന്ന പാട്ടും, വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ തുടങ്ങിയ പാട്ടുകളാണ് സിലബസിൽ നിന്ന് ഒഴിവാക്കാൻ നിർദേശിച്ചിരിക്കുന്നത്. റാപ് ജനപ്രിയ സം​ഗീതമായി അം​ഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും ബഷീറിന്റെ റിപ്പോർട്ടിൽ പറയുന്നു.

വേടന്റെ പാട്ട് വിദ്യാർത്ഥികൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് റിപ്പോർട്ടിലുണ്ട്. ​ഗൗരി ലക്ഷ്മിയുടെ ​പാട്ട് കഥകളി സം​ഗീതവുമായി താരതമ്യപഠനം നടത്താനാണ് നിർദേശിച്ചിരുന്നത്. എന്നാൽ, ബിഎ മലയാളം പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് ഇതിനെ കുറിച്ച് ധാരണയുണ്ടാവില്ലെന്നും ഈ പഠനം ബു​ദ്ധിമുട്ടായിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.

Tags: rappervedanUniversity of Calicutgouri lakshmi
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies