"ഇരട്ടത്താപ്പ്" കാണിക്കരുത്, ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കില്ല; റഷ്യൻ ഊർജ്ജ കമ്പനിക്ക് മേലുള്ള യൂറോപ്യൻ യൂണിയന്റെ ഉപരോധത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇരട്ടത്താപ്പ്” കാണിക്കരുത്, ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കില്ല; റഷ്യൻ ഊർജ്ജ കമ്പനിക്ക് മേലുള്ള യൂറോപ്യൻ യൂണിയന്റെ ഉപരോധത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

നയാര എനർജി ലിമിറ്റഡിന്റെ 49.13% ഓഹരി റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലാണ്...

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2025, 07:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റഷ്യൻ ഊർജ്ജ കമ്പനിയായ റോസ്‍നെഫ്റ്റിന്റെ ഇന്ത്യൻ എണ്ണ ശുദ്ധീകരണ ശാലയ്‌ക്ക് മേൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച ഉപരോധത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഊർജ്ജ വ്യാപാരത്തിന്റെ കാര്യത്തിൽ “ഇരട്ടത്താപ്പ്” കാണിക്കരുതെന്നും ഏകപക്ഷീയമായ ഉപരോധ നടപടികൾ അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

‘” യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഏകപക്ഷീയമായ ഒരു ഉപരോധ നടപടികളെയും ഇന്ത്യ അംഗീകരിക്കുന്നില്ല. ഞങ്ങൾ ഉത്തരവാദിത്തമുള്ള ഒരു കക്ഷിയാണ്, നിയമപരമായ ബാധ്യതകൾ നിറവേറ്റൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധരുമാണ്. അതേസമയം രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നത് പരമപ്രധാനമായ ഉത്തരവാദിത്തമായാണ് ഇന്ത്യ കണക്കാക്കുന്നത്.  ഊർജ്ജ വ്യാപാരത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കരുതെന്നും” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഊന്നിപ്പറഞ്ഞു.

യുക്രെ‍യ‍്ൻ സംഘർഷത്തിൽ റഷ്യയ്‌ക്കെതിരായ പു­തിയ നടപടികളുടെ ഭാഗമായാണ്, റഷ്യൻ ഊർജ്ജ കമ്പനിയായ റോസ്‍നെഫ്റ്റിന്റെ ഇന്ത്യൻ എണ്ണ ശുദ്ധീകരണ ശാലയ്‌ക്ക് യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയത്. റഷ്യയ്‌ക്കെതിരായ  ഏറ്റവും ശക്തമായ ഉപരോധ പാക്കേജുകളിൽ ഒന്നാണിതെന്നാണ് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് പറഞ്ഞത്.

റഷ്യയുടെ എണ്ണ വരുമാനം നിയന്ത്രിക്കുക എന്നതാണ് യുറോപ്യൻ യൂണിയന്റെ ലക്ഷ്യം ഉപരോധ നടപടികളുടെ ഭാ​ഗമായി  എണ്ണവില പരിധി കുറയ്‌ക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ബാരലിന് 60 യുഎസ് ഡോളറായി നിശ്ചയിച്ചിരിക്കുന്ന എണ്ണവില പരിധി കുറച്ചതോടെ, ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ വിൽക്കാൻ റഷ്യ നിർബന്ധിതരാകും. ഈ നീക്കം ഇന്ത്യയ്‌ക്ക് നേട്ടമുണ്ടാകും. നിലവിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 40 ശതമാനത്തോളം റഷ്യൻ ക്രൂഡ് ഓയിലാണ്.

മുമ്പ് എസ്സാർ ഓയിൽ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന നയാര എനർജി ലിമിറ്റഡിന്റെ 49.13% ഓഹരി റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലാണ്. ഗുജറാത്തിലെ വാഡിനാറിലുള്ള പ്ലാന്റിൻ നിന്നും പ്രതിവർഷം 20 ദശലക്ഷം ടൺ എണ്ണയാണ് ശുദ്ധീകരിക്കുന്നത്. രാജ്യത്താകമാനം 6,750ലധികം പെട്രോൾ പമ്പുകൾ നയാരയുടെ ഉടമസ്ഥതയിലുണ്ട്.

എസ്‌പി‌വി എന്ന നിക്ഷേപ കൺസോർഷ്യമായ കെസാനി എന്റർപ്രൈസസ് കമ്പനിക്ക് നയാരയിൽ 49.13 ശതമാനം ഓഹരികളുണ്ട്. റഷ്യയിലെ യുണൈറ്റഡ് ക്യാപിറ്റൽ പാർട്ണേഴ്‌സ് (യുസിപി), മരേറ്റെറ ഗ്രൂപ്പ് ഹോൾഡിംഗിന്റെ (മുമ്പ് ജനറ ഗ്രൂപ്പ് ഹോൾഡിംഗ് എസ്‌പി‌എ) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഹാര കാപിയൽ സാൾ എന്നിവരുടെ ഉടമസ്ഥതയിലാണ് കെസാനി.യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ മൂലം  നയാരയ്‌ക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയില്ല.

Tags: RussiaEuropean Unioncrude oil
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies