നൈജറിൽ ഇന്ത്യൻ പൗരനെ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവം; മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൈജറിൽ ഇന്ത്യൻ പൗരനെ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവം; മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2025, 11:25 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നൈജറിൽ ഭീകരാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ ജമ്മു കശ്മീരിൽ നിന്നുള്ള ഇന്ത്യൻ പൗരൻ രഞ്ജിത് സിങ്ങിന്റെ സുരക്ഷിതമായ മോചനം ഉറപ്പാക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. നൈജറിന്റെ തലസ്ഥാനമായ നിയാമിയിലുള്ള ഇന്ത്യൻ എംബസി അദ്ദേഹത്തിന്റെ മോചനത്തിനായി സജീവമായി ഇടപെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ 15 ന് നിയാമിയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയുള്ള ഡോസോ മേഖലയിൽ നടന്ന ഒരു ഭീകരാക്രമണത്തിന്റെ സായുധരായ ഭീകരർ രഞ്ജിത് സിംഗിനെ തട്ടിക്കൊണ്ടുപോയതായും രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. പശ്ചിമാഫ്രിക്കൻ രാജ്യമായ ട്രാൻസ്‌റെയിൽ ലൈറ്റിംഗ് ലിമിറ്റഡിൽ സീനിയർ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത് സിംഗ്.

“എന്റെ ഓഫീസ് നടത്തിയ തുടർനടപടികൾക്ക് മറുപടിയായി, നൈജറിലെ നിയാമയിലുള്ള ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെട്ടു. രഞ്ജിത് സിങ്ങിനെ തട്ടിക്കൊണ്ടുപോയവരിൽ നിന്ന് മോചിപ്പിക്കാൻ നിയാമയിലുള്ള ഇന്ത്യൻ എംബസി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്,” എംബസിയുടെ പ്രതികരണം പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

ആക്രമണം നടന്ന അതേ ദിവസം തന്നെ രഞ്ജിത് സിംഗുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. മാനേജ്മെന്റിനെ ബന്ധപ്പെട്ടപ്പോൾ ഭീകരാക്രമണത്തെത്തുടർന്ന് ഭർത്താവ് കാട്ടിലേക്ക് ഓടിപ്പോയെന്നാണ് പറഞ്ഞതെന്നും പിറ്റേന്ന് ഭർത്താവിന്റെ സുഹൃത്ത് വഴിയാണ് കുടുംബം തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞതെന്ന് രഞ്ജിത്തിന്റെ ഭാര്യ പറയുന്നു. കമ്പനിയുമായി ബന്ധപ്പെടാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് തണുത്ത പ്രതികരണങ്ങളാണ് ലഭിച്ചതെന്നും അവർ ആരോപിച്ചു.

Tags: nigerindian embassykidnappedIndian NationalUnion Minister Jitendra Singh
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies