കൊച്ചി: സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റിലേക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പ്രതിനിധികളെ നാമനിർദേശം ചെയ്തു. നാല് പേരെയാണ് സിൻഡിക്കേറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തത്. ഡോ. കെ ഉണ്ണികൃഷ്ണൻ, ഡോ. വിനീത് ആർ എസ്, ഡോ. എസ് ശ്രീകലാദേവി, സിന്ധു അന്തർജനം എന്നിവരുടെ പേരാണ് നാമനിർദേശത്തിലുളളത്.
അധ്യാപക പ്രതിനിധികൾ എന്ന നിലയിൽ സംസ്കൃതം, ഇന്തോളജി, ഇന്ത്യൻ ഫിലോസഫി, ഇന്ത്യൻ ഭാഷകൾ എന്നീ വിവിധ വിഭാഗങ്ങളിലെ നാല് അധ്യാപകരെയാണ് നാമനിർദേശം ചെയ്തത്.
1. ഡോ. കെ. ഉണ്ണികൃഷ്ണൻ (സംസ്‌കൃത വിഭാഗം), റിട്ട. പ്രിൻസിപ്പാൾ, സംസ്‌കൃത കോളേജ്, തിരുവനന്തപുരം.
2. ഡോ. ആർ. എസ്. വിനീത് ( ഇൻഡോളജി വിഭാഗം), ചരിത്ര വിഭാഗം മേധാവി, NSS ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി
3. ഡോ. എസ്. ശ്രീകലാ ദേവി (ഇന്ത്യൻ ഫിലോസഫി വിഭാഗം), റിട്ട. അസോസിയേറ്റ് പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് ഫിലോസഫി, NSS കോളേജ് ഫോർ വുമൺ, തിരുവനന്തപുരം
4. ഡോ. ഡി. സിന്ധു അന്തർജ്ജനം (ഇന്ത്യൻ ഭാഷാ വിഭാഗം), അസോസിയേറ്റ് പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് മലയാളം & സംസ്‌കൃതം, സനാതന ധർമ കോളേജ്, ആലപ്പുഴ
സംസ്കൃത വിഭാഗത്തിലേക്ക് നാമനിർദേശം ചെയ്ത ഡോ. കെ ഉണ്ണികൃഷ്ണൻ തിരുവനന്തപുരം സംസ്കൃത കോളേജിലെ റിട്ട. പ്രിൻസിപ്പലാണ്. ഇന്തോളജി വിഭാഗത്തിൽ ഡോ. കെ ഉണ്ണികൃഷ്ണൻ. ഇന്ത്യൻ ഫിലോസഫി വിഭാഗത്തിൽ തിരുവന്തപുരം എൻഎസ്എസ് കോളേജിലെ അധ്യാപികയായ ഡോ. എസ് ശ്രീകലാദേവി. ഇന്ത്യൻ ഭാഷകളുടെ വിഭാഗത്തിൽ ആലപ്പുഴ എസ്ടി കോളേജിലെ അധ്യാപികയായ സിന്ധു അന്തർജനം എന്നിവരുടെ പേരാണ് പത്രികയിലുളളത്.
ഇതു സംബന്ധിച്ച ഔദ്യോഗികമായ ഉത്തരവ് രാജ്ഭവൻ പുറത്തിറക്കി.














