4,850 കോടി രൂപയുടെ വായ്പ; സ്വതന്ത്ര വ്യാപാര കരാർ; ഖജനാവ് കാലിയായ മാലദ്വീപിന്  സഹായ ഹസ്തവുമായി ഭാരതം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

4,850 കോടി രൂപയുടെ വായ്പ; സ്വതന്ത്ര വ്യാപാര കരാർ; ഖജനാവ് കാലിയായ മാലദ്വീപിന്  സഹായ ഹസ്തവുമായി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2025, 12:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മാലദ്വീപിന് 4,850 കോടി രൂപയുടെ വായ്പാ സഹായവുമായി ഭാരതം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനവേളയിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനും ഉടൻ അന്തിമരൂപം നൽകും. മാല​ദ്വീപിന്റെ “ഏറ്റവും ഏറ്റവും വിശ്വസനീയമായ” സുഹൃത്താകുന്നതിൽ ഭാരതത്തിന് ഏറെ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഏത് സാഹചര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം  “പ്രകാശപൂർണ്ണവും വ്യക്തവുമായി” തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾക്കായായാണ് വായ്പ  തുക ഉപയോഗിക്കുക. ഇതോടൊപ്പം മാലദ്വീപിന്റെ വാർഷിക വായ്പ തിരിച്ചടവ് 40 ശതമാനം (51 മില്യൺ യുഎസ് ഡോളറിൽ നിന്ന് 29 മില്യൺ യുഎസ് ഡോളറായി) കുറയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി നടന്ന വിശദമായ  ചർച്ചകൾക്ക് ശേഷമാണ് സഹായം പ്രഖ്യാപിച്ചത്.

മത്സ്യബന്ധനം, മത്സ്യക്കൃഷി, കാലാവസ്ഥാ നിരീക്ഷണം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, യുപിഐ, വായ്പാ ഇളവുകൾ തുടങ്ങി ആറ് കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഭാരതത്തിന്റെ സഹായത്തിന് മുയിസു പ്രത്യേകം നന്ദി പറഞ്ഞു. സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിന് ഇന്ത്യ നൽകുന്ന സഹായം നിർണ്ണായകമാണെന്നും പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ ദിവസം മാലെയിൽ പുതിയ പ്രതിരോധ മന്ത്രാലയ കെട്ടിടം, അദ്ദു നഗരത്തിലെ റോഡുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, ഹുൽഹുമാലെയിൽ 3,300 ഭവന യൂണിറ്റുകൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച നിരവധി പദ്ധതികൾ ഇരുനേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തിരുന്നു. മാലദ്വീപ് ദേശീയ പ്രതിരോധ സേനയുടെ ഉപയോഗത്തിനായി 72 വാഹനങ്ങളും ഉപകരണങ്ങളും പ്രധാനമന്ത്രി കൈമാറിയിരുന്നു.

മുഹമ്മദ് മുയിസു അധികാരമേറ്റതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. “ഇന്ത്യ ഔട്ട്” പ്രചാരണത്തിന്റെ പിൻബലത്തിലാണ് മുയിസു അധികാരത്തിൽ വന്നത്. പിന്നാലെ ഭാരത വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ച് വലിയ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു. ഭാരതവും നിലപാട് കടുപ്പിച്ചതോടെ സം​ഗതി മുയിസുന്റെ കൈവിട്ട് പോയി.  ഭാരതത്തിന്റെ സഹായമില്ലാതെ ദ്വീപ് രാഷ്‌ട്രത്തിന് മുൻപോട്ട് പോകാൻ സാധ്യമല്ലെന്ന് അധികം വൈകാതെ മുയിസു തിരിച്ചറിഞ്ഞു. ഒടുവിൽ മാപ്പ് പറഞ്ഞ് വീണ്ടും ഭാരതത്തിന്റെ സഹായം മുയിസു തേടുകയായിരുന്നു.

 

Tags: pm modiMaladives
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies