നിറപുത്തിരി നാളെ: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കതിർക്കറ്റ എത്തിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിറപുത്തിരി നാളെ: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കതിർക്കറ്റ എത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2025, 02:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കൊല്ലവർഷം 1200 , കർക്കടകത്തിലെ നിറപുത്തിരി ചടങ്ങ് ജൂലൈ 30 ബുധനാഴ്ച. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ രാവിലെ 5.30-ന് നിറപുത്തിരി ചടങ്ങുകൾ നടക്കും. നഗരസഭയുടെ നേതൃത്വത്തിൽ നിറപുത്തിരി ചടങ്ങുകൾക്കായി പ്രത്യേകം കൃഷിചെയ്ത കതിർക്കറ്റകൾ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെത്തിച്ചു.

ബുധനാഴ്ച രാവിലെ പദ്മതീർഥക്കുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽനിന്ന്‌ തിരുവമ്പാടി കുറുപ്പ് കതിർക്കറ്റകൾ തലയിലേറ്റി എഴുന്നള്ളിക്കും. കിഴക്കേ നാടകശാല മുഖപ്പിൽ ആഴാതി പുണ്യാഹം ചെയ്തശേഷം തലച്ചുമടായി ശീവേലിപ്പുരയിലൂടെ പ്രദക്ഷിണംവെച്ച് അഭിശ്രവണ മണ്ഡപത്തിലെ ദന്തം പതിച്ച സിംഹാസനത്തിൽ കൊണ്ടുവെക്കും. തുടർന്ന് കതിർപൂജയാണ് . ക്ഷേത്രം പെരിയനമ്പിയാണ് കതിർപൂജ നിർവഹിക്കുന്നത്. പിന്നീട് ശ്രീപദ്മനാഭസ്വാമിയുടെയും ഉപദേവന്മാരുടെയും ക്ഷേത്രങ്ങളിൽ കതിർ നിറയ്‌ക്കും. രാവിലെ അവൽ നിവേദ്യവും ഉണ്ടായിരിക്കും. നിറച്ച കതിരുകളും നേദിച്ച അവലും ഭക്തർക്ക് മുൻകൂറായി ബുക്കുചെയ്യാവുന്നതാണ്.

 

മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ കിഴക്കേനടയിലെത്തിച്ച നെൽക്കതിരുകൾ ക്ഷേത്രം ഭരണ സമിതി അംഗം കരമന ജയൻ, എക്‌സിക്യുട്ടീവ് ഓഫീസർ ബി. മഹേഷ് എന്നിവർ ഏറ്റുവാങ്ങി. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടു നിന്ന്‌ എത്തിക്കുന്ന നെൽക്കതിരുകളും നിറപുത്തിരിക്ക് ഉപയോഗിക്കും.

ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ നിറയും പുത്തിരിയും 30-ന് രാവിലെ 5.30-ന് നടക്കും. ഇതിനോടനുബന്ധിച്ച് പൂജാസമയത്തിൽ മാറ്റമുണ്ടാകും. രാവിലെ 3-ന് പള്ളിയുണർത്തൽ, 3.30-ന് നടതുറക്കൽ, 5.15-ന് ഉഷഃപൂജ, 5.30-ന് നിറപുത്തിരി. തുടർന്ന് പതിവു പൂജകൾ നടക്കും.

വഞ്ചിയൂർ ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിറപുത്തിരി 30-ന് രാവിലെ 7.30-ന് മേൽശാന്തി ശങ്കരസുബ്ബന്റെ കാർമികത്വത്തിൽ നടക്കും.

മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിറയും പുത്തിരിയും ചടങ്ങ് ബുധനാഴ്ച രാവിലെ 5.30 മുതൽ 6.30 വരെ നടക്കും. ദേവന് സമർപ്പിച്ച നെൽക്കതിരുകൾ ഭക്തർക്ക് ക്ഷേത്ര മേൽശാന്തി കെ.വിഷ്ണുപോറ്റിയുടെ കാർമികത്വത്തിൽ വിതരണം ചെയ്യും.

Tags: നിറപുത്തിരിNiraputhari
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies