'രാഹുലിന് ചിത്തഭ്രമം, പിതാവിനെ സ്വപ്നം കണ്ടതാകാമെന്ന് റോഹൻ'; 2019ൽ മരിച്ച അരുൺ ജെയ്റ്റ്‍ലി 2020 -ൽ ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാഹുലിന് ചിത്തഭ്രമം, പിതാവിനെ സ്വപ്നം കണ്ടതാകാമെന്ന് റോഹൻ’; 2019ൽ മരിച്ച അരുൺ ജെയ്റ്റ്‍ലി 2020 -ൽ ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2025, 02:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണങ്ങൾ പൊളിച്ചടുക്കി ബിജെപി. 2020 -ൽ കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019ൽ മരിച്ച അരുൺ ജെയ്റ്റ്‍ലി എങ്ങനെ 2020ൽ ഭീഷണിപ്പെടുത്തുമെന്ന് ബിജെപി ചോദിച്ചു.

കഴിഞ്ഞ ദിവസം കോൺ​ഗ്രസിന്റെ ലീ​ഗ​ൽ സെൽ രാജ്യതലസ്ഥാനത്ത് നടത്തിയ കോൺക്ലേവിനിടെയാണ് രാഹുലിന്റെ ഭാ​ഗത്ത് നിന്നും ഇത്തരം പരാമർശമുണ്ടായത്.  പ്രതിഷേധത്തിൽ നിന്നും പിൻമാറാൻ അരുൺ ജെയ്റ്റ്ലി ആവശ്യപ്പെട്ടു, നിങ്ങൾ ആരോടാണ് പിൻമാറാൻ ആവശ്യപ്പെടുന്നത്,  ഞങ്ങൾ കോൺ​ഗ്രസുകാരാണെന്ന് മറുപടി പറഞ്ഞു എന്നുമാണ് രാഹുൽ കോൺക്ലേവിൽ പറഞ്ഞത്.

2019 ഓഗസ്റ്റ് 23 നാണ് അരുൺ ജെയ്റ്റ്‍ലി മരണമടഞ്ഞത്. 2020 സെപ്തംബറിലാണ് പാർലമെന്റിൽ കാർഷിക ബിൽ പാസാക്കിയത്. രാഹുലിന്റെ പരാമർശത്തിനെതിരെ അരുൺ ജെയ്റ്റിലിയുടെ മകൻ റോഹൻ ജെയ്റ്റ്‍ലിയും രം​ഗത്ത് വന്നു.  പിതാവിനെ  രാഹുൽ സ്വപ്നം കണ്ടതാകാം. തന്റെ അച്ഛൻ ആരെയും ഭീഷണിപ്പെടുത്തുന്നയാളല്ല. മറിച്ച് എല്ലാവരോടും ജനാധിപത്യ ബോധത്തോടെ പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം. രാഹുൽ മരിച്ചവരോട് സംസാരിക്കുന്നുവെങ്കിൽ അത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും റോഹൻ ജെയ്റ്റ്‍ലി പറഞ്ഞു.  മനോഹർ പരിക്കറെ കുറിച്ചും സമാന തരത്തിലുള്ള ആരോപണം രാഹുൽ നടത്തിയിട്ടുണ്ടെന്നും റോഹൻ ജെയ്റ്റ്‍ലി ചൂണ്ടിക്കാട്ടി.

രാഹുലിന് ചിത്തഭ്രമമാണെന്നാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്.  മുൻപ് കേന്ദ്രസർക്കാരിനെതിരെ ബോംബുകൾ പൊട്ടിക്കാനുണ്ടെന്ന് രാഹുൽ പറഞ്ഞിരുന്നു. എന്നാൽ നുണയുടെ ബോംബുകളാണ് രാഹുൽ പൊട്ടിക്കുന്നതെന്ന്  നേതാക്കൾ പരിഹസിച്ചു.

Tags: BJParun jaitleyrahul
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies