ന്യൂഡൽഹി: ഉത്സവ സീസണിൽ യാത്രക്കാർക്കായി ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ അവതരിപ്പിച്ച് റെയിൽവേ മന്ത്രാലയം. യാത്രയ്‌ക്കും മടക്കയാത്രയ്‌ക്കുമുള്ള ടിക്കറ്റ് ഒന്നിച്ച് എടുക്കുന്നവർക്ക് 20 ശതമാനം ഇളവ് ലഭിക്കുന്നതാണ് പ്രസ്തുത പദ്ധതി. മടക്കയാത്ര ടിക്കറ്റ് നിരക്കിന്റെ ഇരുപത് ശതമാനമാണ് ഇളവ്.
തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കാനും പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ പദ്ധതി നടപ്പാക്കുന്നത് പാക്കേജ്. റെയിൽവേയുടെ ബുക്കിംഗ് വെബ്‌സൈറ്റിലെ ‘കണക്റ്റിംഗ് ജേർണി ഫീച്ചർ’ വഴി ഓഗസ്റ്റ് 14 മുതൽ ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ ടിക്കറ്റ് ബുക്ക് ചെയ്യാം.
2025 ഒക്ടോബർ 13 നും -2025 ഒക്ടോബർ 26 നും ഇടയിലായിരിക്കണം ആദ്യ യാത്ര. 2025 നവംബർ 17 നും 2025 ഡിസംബർ 1 നും ഇടയിലായിൽ മടക്ക യാത്രയുമുണ്ടാകണം. ഫ്ലെക്സി-ഫെയർ സംവിധാനമുള്ള ട്രെയിനുകളിൽ ഒഴികെ എല്ലാ ക്ലാസുകളിലും ട്രെയിനുകളിലും ഈ പാക്കേജ് ലഭ്യമാകും. കൺഫേമ്ഡ് ടിക്കറ്റിന് മാത്രമാണ് ആനുകൂല്യം ലഭിക്കുക. ഈ സ്കീം പ്രകാരം ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് റീഫണ്ട് അനുവദനീയമല്ല.















