ആഗോളതലത്തില്‍ മതപരിവര്‍ത്തനം വ്യാപകം: ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഹൈന്ദവ സമൂഹം ഇല്ലാതാകും: എസ്എന്‍ഡിപി യോഗം നേതാവ് ഡി. പ്രേംരാജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഗോളതലത്തില്‍ മതപരിവര്‍ത്തനം വ്യാപകം: ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഹൈന്ദവ സമൂഹം ഇല്ലാതാകും: എസ്എന്‍ഡിപി യോഗം നേതാവ് ഡി. പ്രേംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2025, 11:34 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആഗോളതലത്തില്‍ മതപരിവര്‍ത്തനങ്ങള്‍ വ്യാപകമെന്നും ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഹൈന്ദവ സമൂഹം ഇല്ലാതാകുമെന്നും എസ്എന്‍ഡിപി യോഗം തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റും എസ്എന്‍ ട്രസ്റ്റ് അംഗവുമായ പ്രേംരാജ്. തിരുവനന്തപുരം പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിലെ ഹിന്ദുക്കള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ഹൈന്ദവ സമൂഹം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വ്യാപകമായി നടക്കുന്ന മതപരിവര്‍ത്തനത്തെ ശക്തമായി ചെറുത്ത് തോല്പിക്കണം. സ്വന്തം ധര്‍മത്തിലും ആചാരത്തിലും അനുഷ്ഠാനത്തിലും വിശ്വാസമുള്ളവരാക്കി വളര്‍ത്തുവാനുള്ള പദ്ധതികളാണ് സമൂഹത്തിന് ആവശ്യം. സ്വധര്‍മത്തെയും സംസ്‌കാരത്തെയും തള്ളി പറയാതിരിക്കാന്‍ ഹിന്ദു സമൂഹത്തെ പ്രാപ്തരാക്കണം. ആ ദൗത്യമാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തനങ്ങളിലൂടെ നടപ്പിലാക്കേണ്ടതെന്നും പ്രേം രാജ് പറഞ്ഞു.

കാലത്തിനനുസരിച്ചുള്ള യുഗ ധര്‍മമാണ് വിഎച്ച്പി നടപ്പിലാക്കുന്നതെന്ന് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. ഹിന്ദു സമൂഹത്തെ ആദ്ധ്യാത്മികതയുടെ അടിത്തറയില്‍ നിലനിര്‍ത്തി പ്രതിരോധിക്കാനുള്ള ശക്തിയായി മാറ്റുവാന്‍ വിഎച്ച്പിയുടെ പ്രവര്‍ത്തനത്തിന് സാധിക്കുമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കൈമനം അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദ പറഞ്ഞു. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അധ്യക്ഷത വഹിച്ചു.

വിഎച്ച്പി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍, ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍, വൈസ് പ്രസിഡന്റുമാരായ പ്രസന്ന ബാഹുലേയന്‍, അഡ്വ. അനുരാഗ്, ജോയിന്റ് സെക്രട്ടറിമാരായ അബിനു സുരേഷ്, കെ.ആര്‍. ദിവാകരന്‍, എം.കെ. ദിവാകരന്‍, ട്രഷറര്‍ ശ്രീകുമാര്‍, സംസ്ഥാന ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ.എ. ബാലന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജി. സനല്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അഡ്വ. അനില്‍ വിളയില്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വി. ശ്രീകുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

എല്ലാ സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനം നിരോധിച്ച് നിയമം പാസാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തിന് ശേഷം വൈകിട്ട് സ്ത്രീകളും യുവാക്കളും പങ്കെടുത്ത തിരംഗ യാത്രയും നടന്നു. പാപ്പനംകോട് ജംങ്ഷനില്‍ നിന്നാരംഭിച്ച യാത്രയില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. സംസ്ഥാനത്തെ 37 സംഘടനാ ജില്ലകളില്‍ നിന്നുള്ള 800 പ്രതിനിധികളാണ് മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Tags: VHPVishva Hindu Parishad (VHP)D PremRaj
Share
Tweet
SendShare

More News from this section

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

Latest News

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies